Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ: ഷാരൂഖ് ഖാന്‍ ‘പാകിസ്താന്‍ ഏജന്റാണെന്ന്’ വിഎച്ച്പി നേതാവ് സാധ്വി പ്രാചി. ഷാരൂഖ് ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പാകിസ്താനിലേക്ക് അയക്കണം. പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നവര്‍ ചെയ്യുന്നത് രാജ്യദ്രോഹകുറ്റമാണെന്നും സാധ്വി പ്രാചി അഭിപ്രായപ്പെട്ടു.രാജ്യത്ത് അസഹിഷ്‌ണുത വളരുകയാണ്, എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കാന്‍ തയ്യാറല്ലെന്നും ഷാരൂഖ് പറഞ്ഞിരുന്നു. ഒരു ദേശീയ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. ഇതിനെതിരെയാണ് വിഎച്ച്പി എംപി കൂടിയായ സാധ്വി പ്രാചിയുടെ പ്രസ്താവന.
Leave a Reply