Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 2:37 pm

Menu

Published on February 7, 2015 at 10:08 am

ദേശീയ ഗെയിംസ് ;നീന്തലിൽ സാജന്‍ പ്രകാശിന് ആറാം സ്വര്‍ണം

sajan-prakash-wins-sixth-gold

തിരുവനന്തപുരം: ദേശീയ ഗെയിംസ് നീന്തലില്‍ കേരളത്തിൻറെ സാജൻ പ്രകാശിന് ആറാം സ്വര്‍ണം. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലാണ് സാജന്‍ ആറാം സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണനേട്ടം 14 ആയി. കേരളത്തിന്റെ കെ സുരേഷ് കുമാര്‍ 1997 ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് സാജന്‍ ഇന്ന് തകര്‍ത്തത്. ഈ ഇനത്തില്‍ കേരളത്തിന്റെ തന്നെ ആനന്ദിനാണ് വെങ്കലം. ഇതോടെ കേരളം 14 സ്വര്‍ണവും 12 വെള്ളിയും 18 വെങ്കലവുമടക്കം 44 മെഡലുമായി നാലാം സ്ഥാനത്താണുള്ളത്. സാജന് ഇന്ന് ഒരു മത്സരം കൂടി ബാക്കിയുണ്ട്.നീന്തല്‍ മത്സരങ്ങള്‍ ഇന്നത്തോടെ അവസാനിക്കും. നീന്തല്‍ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സര്‍വ്വീസസിന്റെ മലയാളി താരം പി എസ് മധു സ്വര്‍ണം നേടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News