Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:04 am

Menu

Published on March 15, 2018 at 12:30 pm

വീപ്പയിലെ മൃതദേഹം; സജിത്ത് ആത്മഹത്യ ചെയ്തത് പിടിക്കപ്പെടുമെന്ന ഭയത്തിൽ..?? ഇനി മകളുടെ നുണപരിശോധനയും..

sakunthala-murder-case-daughter-ready-for-polygraph-test

കൊച്ചി: കുമ്പളത്ത്​ ശകുന്തള എന്ന സ്​ത്രീയെ കൊലപ്പെടുത്തി വീപ്പക്കുള്ളിലാക്കി കോണ്‍ക്രീറ്റ് നിറച്ച കേസില്‍ മകളെ പൊളിഗ്രാഫ്​ പരിശോധനക്ക്​ വിധേയയാക്കും. പരിശോധനക്ക്​ തയറാണെന്ന്​ അറിയിച്ച്‌​ ശകുന്തളയു​ട മകള്‍ പൊലീസിന്​ കത്തു നല്‍കിയിരുന്നു.

കൊലപാതകത്തിൽ മുഖ്യ പ്രതിയായ തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്തിനെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.സജിത്തും ശകുന്തളയുടെ മകളും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പം അമ്മ ശകുന്തള ചോദ്യം ചെയ്താണ് കൊലപാതകത്തിന് കാരണമായത്.

കേസിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്വയം ജീവനൊടുക്കുകയാണ് സജിത്ത് എന്ന നിഗമനത്തിലാണ് പോലീസ് ആദ്യമെത്തിയിരുന്നെങ്കിലും ഇനി അതല്ല വേറെ ആരെങ്കിലും സജിത്തിന്റെ മരണത്തിന് ഉത്തരവാദിയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സജിത്തിന്റെ ശരീരത്തിൽ നിന്നും ലഭിച്ച പൊട്ടാസിയം സയനൈഡിന്‍െറ സാന്നിധ്യം ആണ് പോലീസിനെ ഇത്തരത്തിലേക്കുള്ള സംശയത്തിലേക്ക് എത്തിച്ചിരുന്നത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ അശ്വതിക്കൊപ്പമായിരുന്നു വിവാഹിതനായ സജിത്തിന്റെ താമസം. അതിനിടെ, അപകടത്തില്‍ പരുക്കേറ്റ ശകുന്തള മകള്‍ക്കൊപ്പം താമസിക്കാനെത്തി. ശകുന്തള ബാധ്യതയായി തോന്നിയ സജിത്ത് അവരെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് കേസിൽ പോലീസ് നൽകുന്ന വിശദീകരണം.

2016 സെപ്തംബര്‍ 20ന് ചോറ്റാനിക്കര എരുവേലി ശാന്തിതീരം ശ്മശാനത്തിനടുത്തുള്ള വാടകവീട്ടില്‍ വച്ചാണ് ശകുന്തളയെ കൊന്നതെന്നും, കൂടാതെ എ.സ്.പി.സി.എ ഇന്‍സ്പെക്ടറായിരുന്ന എം.ടി.സജിത്തും കൂട്ടുകാരുമാണ് കൃത്യം നടത്തിയതെന്നും പോലീസ് കണ്ടെത്തി കഴിഞ്ഞു.കഴിഞ്ഞ ജനുവരി എട്ടിനാണ് പ്ലാസ്റ്റിക് വീപ്പയില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ ശകുന്തളയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതും, തൊട്ടടുത്ത ദിവസം എരൂര്‍ സ്വദേശിയായ എം.ടി.സജിത്തിനെ (32 ) വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലും കണ്ടെത്തിയതും

ഈ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാനാണ് അശ്വതിയെ നുണപരിശോധനക്ക് വിധേയമാക്കുന്നത്. അശ്വതി നൽകിയ മൊഴിയിലെ വൈരുധ്യങ്ങളാണ് ഈയൊരു രീതിയിൽ നുണപരിശോധന നടത്തുന്നതിലേക്ക് പോലീസിനെ എത്തിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News