Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:06 am

Menu

Published on November 15, 2013 at 1:08 pm

ശമ്പളമില്ല:ഇന്ത്യാവിഷന്‍ ജീവനക്കാര്‍ സമരത്തിലേക്കെന്ന് റിപ്പോർട്ട്

salary-not-issued-indiavision-channel-employees-going-to-start-strike

കൊച്ചി:ഇന്ത്യാവിഷന്‍ ന്യൂസ് ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്.മാസം പകുതിയായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.ഇതുകൊണ്ട് ജീവനക്കാര്‍ സമരത്തിന് തയ്യാറെടുക്കുകയാണെന്ന് പറയുന്നു. ഇന്ത്യാവിഷനില്‍ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.എല്ലാ മാസങ്ങളിലും കൃത്യസമയത്ത് ശമ്പളം കൊടുക്കുവാന്‍ മേനേജ്‌മെന്റിന് കഴിയാറില്ല.ഇത് ഏറെ നാളായി ജീവനക്കാരില്‍ കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.പതിനായിരത്തില്‍ താഴെ ശമ്പളമുളളവര്‍ക്ക് സാധാരണ ഗതിയില്‍ പത്താം തിയ്യതിക്ക് മുമ്പായി ശമ്പളം നല്‍കാറുണ്ടായിരുന്നു.ഇത്തവണ ആ പതിവും തെറ്റി. ട്രൈയ്നി ജേര്‍ണലിസ്റ്റുകളും വീഡിയോ എഡിറ്റര്‍മാരും അടങ്ങുന്ന ചെറിയ ശമ്പളം വാങ്ങിക്കുന്നവര്‍ കടുത്ത അതൃപ്തിയിലാണ്.ഇക്കാര്യം ഇവര്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.അല്‍പ ശമ്പളക്കാര്‍ക്ക് ശമ്പളം വൈകുന്ന സ്ഥിതിക്ക് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ശമ്പളം കിട്ടാത്ത സ്ഥിതിയാകും എന്ന ആശങ്കയുണ്ട്.ഇതിനിടെ വീഡിയോ എഡിറ്റര്‍മാര്‍ കഴിഞ്ഞ ദിവസം ജോലിചെയ്യാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.ശമ്പള കാര്യത്തിൽ അന്തിമതീരുമാനമായില്ലെങ്കിൽ ഡിസംബര്‍ 1 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ജീവനക്കാരുടെ തീരുമാനം എന്നാണ് അറിയുന്നത്.എന്നാൽ ഇത്തരം വാർത്തകൾക്ക് അടിസ്ഥനമില്ലെന്നാണ് ഇന്ത്യാവിഷനിലെ മുതിർന്ന മാധ്യമപ്രവർത്തകർ പറയുന്നത്.ചില ജീവനക്കാർക്ക് ശമ്പളം അല്പംവൈകാറുണ്ടെങ്കിലും സമരം ചെയ്യാനുള്ള സാഹചര്യം ഇപ്പോൾ നിലവിലില്ല എന്നാണവർ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News