Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മികച്ച കഥാകൃത്തിനുള്ള സംസ്ഥാനപുരസ്‌കാരം ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് നടന്‍ സലിംകുമാര്‍.
താനൊരു കഥയില്ലാത്തവനാണെന്ന് അമ്മയുള്‍പ്പെടെ പറയുന്ന കാര്യമായിരുന്നു. എന്നാല്‍ കഥയുള്ളവനാണ് ഞാനെന്ന് സര്‍ക്കാര്‍ വരെ അംഗീകരിച്ചിരിക്കുന്നുവെന്ന് പുരസ്‌കാരം ലഭിച്ച ശേഷം തമാശ രൂപേണ അദ്ദേഹം പ്രതികരിച്ചു. പക്ഷേ അത് കാണാന്‍ അമ്മയുണ്ടായില്ലെന്ന സങ്കടവും ഈ അവസരത്തില്‍ അദ്ദേഹം പങ്കുവെച്ചു.
നടനായി തനിക്ക് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കഥാകൃത്ത് എന്ന നിലയില്‍ ലഭിച്ച ഈ പുരസ്‌കാരത്തിന് ഏറെ പ്രത്യേകതയുണ്ടെന്നും ഇത് വലിയൊരു പ്രോത്സാഹനമാണെന്നും സലിം കുമാര്‍ പറയുന്നു.
തന്റെയുള്ളിലെ കഥാകൃത്തിനെ കൂടുതല്‍ ആഴത്തില്‍ തിരിച്ചറിയാന്‍ ഈ അംഗീകാരം സഹായിച്ചുവെന്നും സിനിമയുടെ വിവിധ മേഖലകളില്‍ തിളങ്ങാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരസ്‌കാരം നേടിക്കൊടുത്ത കറുത്ത ജൂതന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചതും സലിം കുമാര്‍ തന്നെയാണ്. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ നേരത്തെ മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇതോടെ മികച്ച നടനും കഥാകൃത്തിനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്ന അപൂര്‍വ ബഹുമതി കൂടിയാണ് സലിം കുമാറിനെ തേടിയെത്തിയിരിക്കുന്നത്.
Leave a Reply