Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മലയാളത്തിന്റെ മണിക്കിലുക്കം നിലച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. മണിയുടെ സുഹൃത്തുക്കളും മറ്റും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയുണ്ടായി. ഇത്തരത്തില്‍ ചില വേദനിപ്പിക്കുന്ന വസ്തുതകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ സലിം കുമാര്‍.
ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിലായിരുന്നു ഇത്. മണിക്ക് മഹാനാകാന്‍ ഒന്ന് മരിക്കേണ്ടി വന്നുവെന്ന് സലിം കുമാര്‍ പറയുന്നു. മാത്രമല്ല മണിയെ തലകറങ്ങി വീഴ്ത്താന്‍ മുന്‍കൈ എടുത്ത ഒരു നടന്‍, അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും പുറത്തിറങ്ങിയ വര്‍ഷം സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കുന്ന ദിവസം ഒരു വിഡ്ഢി എന്ന രീതിയില്‍ കളിയാക്കാന്‍ വേണ്ടി ശ്രമിച്ചവരാണ് ഇത്തരത്തില്‍ കണ്ണീര്‍ പൊഴിച്ചതെന്നും സലിം കുമാര്‍ പറഞ്ഞു.
ഇത്രയൊക്കെ ക്രൂരത മണിയോട് കാണിച്ചിട്ട്, മണി മരിച്ചു കഴിഞ്ഞപ്പോള്‍, മണി ഞങ്ങളിലൂടെ ജീവിക്കുന്നു എന്നൊക്കെ പറഞ്ഞ് കേട്ടപ്പോള്‍ ഒരു നാണമാണ് നമുക്കൊക്കെ തോന്നുന്നതെന്നും സലിം കുമാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിന് സിനിമാ സുഹൃത്തുക്കളടക്കം പങ്കെടുത്ത പാടിയില്‍ നടന്ന ആഘോഷത്തിനൊടുവില്‍ മണി രക്തം ഛര്‍ദിച്ച് അബോധാവസ്ഥയിലാകുകയും ഒരുദിവസത്തെ ചികിത്സക്കൊടുവില്‍ മാര്‍ച്ച് 6ന് രാത്രി ഏഴ് മണിയോടെ മരിക്കുകയുമായിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന മണിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വിഷമദ്യമായ മെഥനോള്‍ എങ്ങിനെ ശരീരത്തിലെത്തിയെന്നായിരുന്നു ദുരൂഹത. മണിക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്തിരുന്ന സുഹൃത്തുക്കളെ നുണപരിശോധനക്കടക്കം വിധേയമാക്കിയെങ്കിലും കൊലപാതകത്തിന്റെയോ ആത്മഹത്യയുടെയോ ഒരു സാധ്യത കണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Leave a Reply