Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 1:31 pm

Menu

Published on December 10, 2015 at 2:29 pm

വാഹനാപകടക്കേസ്‌:സല്‍മാന്‍ ഖാനെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടു

salman-khan-acquitted-in-hit-and-run-case

മുംബൈ:  മുംബൈ വാഹനാപകടക്കേസില്‍ ചലച്ചിത്ര താരം സല്‍മാന്‍ഖാന്റെ വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി..മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റത്തിന് സെഷന്‍സ് കോടതി വിധിച്ച അഞ്ചുവര്‍ഷം തടവിനെതിരെ സല്‍മാന്റെ അപ്പീലാണ് ഹൈകോടതി ഇന്ന് അനുവദിച്ചത്. കേസില്‍ വിചാരണ കോടതിയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചകള്‍ ഉണ്ടായിയെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. സല്‍മാനെതിരായ മൊഴി വിശ്വസനീയമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നുദിവസമായി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ജസ്റ്റിസ് എ.ആര്‍. ജോഷി തുറന്ന കോടതിയില്‍ ഇന്ന് സല്‍മാന്‍ഖാന്റെ സാന്നിധ്യത്തില്‍ വിധി പ്രഖ്യാപിച്ചത്. കേസില്‍ പ്രധാന സാക്ഷിയായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ രവീന്ദ്രപാട്ടീലിന്റെ മൊഴി വിശ്വസനീയമല്ലെന്നുള്ള പ്രധാനപ്പെട്ട നിരീക്ഷണമാണ് ഇന്നലെ കോടതി നടത്തിയിരിക്കുന്നത്.

സെഷന്‍സ് കോടതിയില്‍ വിചാരണ നടന്നപ്പോള്‍ രവീന്ദ്രപാട്ടീല്‍ ജീവിച്ചിരുന്നില്ല. അപകടമുണ്ടായ 2002 സപ്തംബര്‍ 28നാണ് നടന്റെ അംഗരക്ഷകനായിരുന്ന രവീന്ദ്രപാട്ടീല്‍ അപകടം സംബന്ധിച്ച് പോലീസില്‍ ആദ്യം മൊഴിനല്‍കിയത്.മദ്യപിച്ചാണ് സല്‍മാന്‍ വാഹനമോടിച്ചിരുന്നതെന്ന് അതില്‍ വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്ന്  2002 ഒക്ടാബര്‍ ഒന്നിന് സല്‍മാന്റെ രക്തപരിശോധനഫലം വന്നതിനുശേഷമാണ് പാട്ടീല്‍ മജിസ്‌ട്രേട്ടിനു മുമ്പാകെ സമര്‍പ്പിച്ച മൊഴിയിലാണ് സല്‍മാന്‍ മദ്യപിച്ച കാര്യം പറഞ്ഞതും. തുടര്‍ന്ന് രവീന്ദ്ര പാട്ടീല്‍ 2007ല്‍ മരിക്കുകയും ചെയ്തു.

2002ല്‍ സല്‍മാന്‍ ഓടിച്ചിരുന്ന വാഹനം ബാന്ദ്രയിലെ ബേക്കറിക്കു മുമ്പില്‍ ഉറങ്ങിക്കിടന്നവരിലേക്ക് ഇടിച്ചുകയറുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെയ് ആറിനാണ് സെഷന്‍സ് കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യക്കേസില്‍ നടനെ അഞ്ചുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചത്. അന്നുതന്നെ ഹൈക്കോടതിയില്‍നിന്ന് അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News