Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:22 pm

Menu

Published on May 15, 2013 at 5:55 am

നിതാഖാത്: ചര്‍ച്ചചെയ്യാന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദ് സൗദി അറേബ്യയിലേക്ക്

salman-khurshid-to-visit-saudi-arabia-on-may-24

ന്യൂഡല്‍ഹി: തൊഴില്‍രംഗത്തെ സ്വദേശിവല്‍ക്കരണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അടുത്ത 24ന് സൗദി സന്ദര്‍ശിക്കും. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദും ഈയിടെ സൗദി സന്ദര്‍ശിച്ചിരുന്നു. അതിന്‍െറ തുടര്‍ച്ചയാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. വയലാര്‍ രവിയും അഹമ്മദും സൗദി ഭരണകൂടത്തിന്‍െറ മുന്നില്‍വെച്ച കാര്യങ്ങളില്‍ പലതിലും അനുകൂല പ്രതികരണം ഉണ്ടായിട്ടുണ്ട്.അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വിദേശമന്ത്രി സൗദി സന്ദര്‍ശിക്കുന്നതെന്ന് മന്ത്രാലയ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News