Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:12 am

Menu

Published on November 12, 2015 at 2:52 pm

‘സാള്‍ട്ട് മാംഗോ ട്രീ’; വീണ്ടും ഒരു തകർപ്പൻ ചിത്രവുമായി ബിജു മേനോൻ പ്രേക്ഷക മനസ്സിലേക്ക്….!!

salt-mango-tree-film-review

അന്നും ഇന്നും എന്നും,എസ്‌കേപ് ഫ്രം ഉഗാണ്ട എന്നീ സീനിമകള്‍ക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാള്‍ട്ട് മാംഗോ ട്രീ.സാള്‍ട്ട് മാംഗോ ട്രീ, ആ പേരിൽത്തന്നെയുണ്ട് ഒരു തമാശ.ഉപ്പുമാവ് എന്ന വാക്കിന് ഇംഗ്ലീഷ് അത്ര വശമില്ലാത്ത മലയാളികളുടെ തർജമയാണ്‌ സാള്‍ട്ട് മാംഗോ ട്രീ.ദുരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമയിലെ ഇംഗ്ലീഷ് പരിഞ്ജാനമില്ലാത്ത മോഹന്‍ലാല്‍ കഥാപാത്രം ഉപ്പുമാവിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതും അങ്ങനെത്തന്നെ.സിനിമയുടെ പേരിൽത്തന്നെയുണ്ട് അതിന്റെ ഉള്ളടക്കം എന്തായിരിക്കും എന്നതിന്റെ സൂചന.

മകനെ മികച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ക്കുന്നതിനുള്ള മാതാപിതാക്കളുടെ നെട്ടോട്ടവും ഇംഗ്ലീഷ് ഭാഷ അങ്കലാപ്പിലാക്കുന്നതുമാണ് സോള്‍ട്ട് മാംഗോ ട്രീ എന്ന സിനിമ. രാംധനു എന്ന ബംഗാളി ചിത്രത്തിന്റെ മലയാളം പകര്‍പ്പാണ് ഈ ചിത്രം. ഒഫീഷ്യല്‍ റീമേക്കാണ് സിനിമയെന്ന് ഓപ്പണിംഗ് ക്രെഡിറ്റ് സൂചിപ്പിക്കുന്നുണ്ട്.

Feature-Image

പത്താം ക്ലാസ് വിദ്യാഭ്യാസവുമായി മെഡിക്കല്‍ ഷോപ്പ് നടത്തുന്ന കെപി അരവിന്ദാക്ഷൻ എന്ന കഥാപാത്രത്തെയാണ്‌ ബിജു മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭാര്യ പ്രിയയായി ലക്ഷ്മി ചന്ദ്രമൗലിയും വേഷമിട്ടിരിക്കുന്നു. മകൻ അശ്വിന് നഗരത്തിലെ മികച്ച സ്‌കൂളില്‍ അഡ്മിഷന്‍ നേടിയെടുക്കുകയാണ് പ്രിയയുടെ ആഗ്രഹം. അഡ്മിഷന് മുന്നോടിയായുള്ള ഇന്റര്‍വ്യൂവിനായി മകനെ തയ്യാറാക്കുന്നതും ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത അരവിന്ദനും പ്രിയയും തയ്യാറെടുക്കുന്നതുമാണ് ചിത്രത്തിൻറെ ഉള്ളടക്കം.
അധ്യയന വര്‍ഷം പാതി പിന്നിട്ടിട്ടും പഠിക്കാന്‍ പുസ്തകം കിട്ടാത്ത സര്‍ക്കാര്‍ സ്‌കൂളുകളുടെയും, ഡൊണേഷനായി വലിയ തുക പിഴിഞ്ഞെടുക്കുന്ന സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളുയും പ്രവർത്തികളെ ചോദ്യം ചെയ്യാനുള്ള ഒരു ശ്രമവും സംവിധായകൻ നടത്തുന്നുണ്ട്.

Feature-Image

തമാശാ രംഗങ്ങളില്‍ ഓര്‍ഡിനറിയിലും വെള്ളിമൂങ്ങയിലുമൊക്കെ പ്രേക്ഷകരെ നന്നായി ചിരിപ്പിച്ചയാളാണ് ബിജുമേനോന്‍.അത് മുതലെടുത്ത്‌ ബിജുമേനോനിലൂടെ ആക്ഷേപഹാസ്യ ശൈലിയില്‍ കഥ പറയാനാണ് സംവിധായകന്‍ ശ്രമിച്ചത്. ഒരു ഹാസ്യ ചിത്രമാണെങ്കിൽ കൂടി, അസ്ഥാനത്തുള്ള ചില തമാശകൾ സിനിമ കൈകാര്യം ചെയ്തിരിക്കുന്ന ആശയത്തിന്റെ ഗൗരവം ഇല്ലാതാക്കിക്കളയുന്നതാണ്.

അശ്വിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മാസ്റ്റർ വർക്കിച്ചനാണ്.204 കുട്ടികളെ ഓഡിഷൻ നടത്തി തെരഞ്ഞെടുത്ത വർക്കിച്ചൻ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നത് എടുത്തുപറയേണ്ടതാണ്.
പ്രദീപ്‌, സുഹാസിനി, സുദീർ കരമന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.വിനോദ് & വിനോദ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് ബിജിപാൽ ആണ്.


Loading...

Comments are closed.

More News