Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 9:37 pm

Menu

Published on November 2, 2016 at 10:52 am

ഫ്ലാറ്റ് തട്ടിപ്പ്:നടി ധന്യ മേരി വര്‍ഗീസിന്റെ ഭര്‍തൃപിതാവ് അറസ്റ്റില്‍;ഭര്‍ത്താവും അനുജനും ഒളിവില്‍…!!

samson-and-son-builders-fraud-case-arrested-actress-dhanya-mary-father-in-law

തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പുകേസില്‍ ചലച്ചിത്രതാരം ധന്യാമേരി വര്‍ഗ്ഗീസിന്റെ ഭര്‍തൃപിതാവ് അറസ്റ്റില്‍.തിരുവനന്തപുരത്ത് സാംസണ്‍ ആന്‍ഡ് സണ്‍സ് ബിള്‍ഡേഴ്സ് ആന്‍ഡ് ഡെവലെപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പേരില്‍ 500 കോടിയോളം രൂപ പലരില്‍നിന്നുമായി വാങ്ങിയതായാണ് കേസ്.ഫ്‌ലാറ്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് കാണിച്ച് പണംതട്ടിയതിനുപുറമെ ഉയര്‍ന്ന പലിശ നല്‍കാമെന്ന് കാണിച്ച് നിക്ഷേപം സ്വീകരിച്ചതിനും പദ്ധതികളില്‍ പങ്കാളിത്തം നല്‍കാമെന്ന് മോഹിപ്പിച്ച് പണം തട്ടിയതായും സാംസണ്‍ ആന്‍ഡ് ബിള്‍ഡേഴ്സിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മൊത്തത്തില്‍ കണക്കിലെടുക്കുമ്പോള്‍ 500 കോടിയോളം രൂപയുടെ തട്ടിപ്പ് സാംസണ്‍ ആന്‍ഡ് ബിള്‍ഡേഴ്സ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് പ്രാഥമികമായി ലഭിച്ച പരാതികളില്‍ നിന്ന് വ്യക്തമാകുന്നത്.ധന്യയുടെ ഭര്‍ത്താവ് ജോണ്‍ അനുജന്‍ ജേക്കബ് സാംസണ്‍ സാംസണ്‍ തുടങ്ങിയവര്‍ ഒളിവിലാണ്. നടിക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

dhanya

2011 മുതലാണ് തട്ടിപ്പിന്റെ ആരംഭം എന്നാണ് പൊലീസിന് ലഭിച്ച വിവിധ പരാതികളില്‍ പറയുന്നത്. 2011 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മരപ്പാലത്ത് നോവാ കാസില്‍ എന്ന ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 25 പേരില്‍ നിന്ന് ഇവര്‍ അഡ്വാന്‍സ് തുക കൈപ്പറ്റി. 40 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ കൊടുത്തവരില്‍ ഉള്‍പ്പെടുന്നു. 2014 ഡിസംബറില്‍ ഫ്‌ലാറ്റ് പൂര്‍ത്തീകരിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനം എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്‌ലാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ വന്നതോടെ ഉപഭോക്താക്കള്‍ ഫ്‌ലാറ്റ് നിര്‍മ്മാതാക്കളെ സമീപിച്ചു. ഉടന്‍ പൂര്‍ത്തിയാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. ഇതുകൂടാതെ ഫ്‌ലാറ്റുകളും ഫ്‌ലാറ്റ് നിര്‍മ്മിക്കുന്ന സ്ഥലവും ഈടുവച്ച് ഇവര്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് 15 കോടി രൂപ വായ്പയെടുത്തതായും പരാതിക്കാര്‍ ആരോപിക്കുന്നു.

dhanya

നോവ കാസില്‍ കൂടാതെ, പരുത്തിപ്പാറ സന്തോഷ് നഗറില്‍ ഓര്‍ക്കിഡ് വാലി എന്ന ഫ്‌ലാറ്റ് നിര്‍മ്മിക്കാമെന്ന് കാണിച്ച് പലരില്‍ നിന്നും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് അഡ്വാന്‍സ് തുക കൈപ്പറ്റി. 25 ഫ്‌ലാറ്റുകളാണ് ഇവിടെ നിര്‍മ്മിക്കുന്നതെന്നായിരുന്നു വാഗ്ദാനം. 2014ലാണ് ഈ തട്ടിപ്പിന് തുടക്കമിട്ടത്. പലരും 20 ലക്ഷം മുതല്‍ 40 ലക്ഷം വരെ ഈ ഫ്‌ലാറ്റുകള്‍ക്ക് അഡ്വാന്‍സ് നല്‍കി. എന്നാല്‍ ഫ്‌ലാറ്റ് നിര്‍മ്മിക്കാനുദ്ദേശിച്ച സ്ഥലത്ത് ഇതുവരെ പൈലിങ് പോലും ആരംഭിച്ചിട്ടില്ല. പേരൂര്‍ക്കടയില്‍ പേള്‍ എന്ന് ഫ്‌ലാറ്റും വഴയിലയില്‍ സാങ്ച്വറി എന്ന് ഫ്‌ലാറ്റ് സമുച്ചയവും മരുതൂരില്‍ ഷാരോണ്‍ വില്ലാസ് ആന്‍ഡ് ഫ്‌ലാറ്റ് എന്ന് സമുച്ചയവും നിര്‍മ്മിക്കുമെന്ന് കാണിച്ചും പണംതട്ടിയതായി പരാതിയില്‍ പറയുന്നു. ഇവിടങ്ങളിലൊന്നും ഫ്‌ലാറ്റ് നിര്‍മ്മാണം തുടങ്ങിയിട്ടേയില്ല. പരുത്തിപ്പാറയില്‍ മെറിലാന്റ് എന്ന ഫ്‌ലാറ്റ് നിന്നിരുന്ന സ്ഥലം സാംസണ്‍ ആന്‍ഡ് ബിള്‍ഡേഴ്സ് വാങ്ങി. ഇവിടെ താമസിച്ചിരുന്ന ഏഴ് ഫ്‌ലാറ്റ് ഉടമകള്‍ക്ക് പകരം ഫ്‌ലാറ്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ നടപ്പായില്ല. ഇങ്ങനെ നിരവധി പരാതികളാണ് സാംസണ്‍ ആന്‍ഡ് ബിള്‍ഡേഴ്സിനെതിരെ പൊലീസിന് ലഭിച്ചിട്ടുള്ളത്.

dhanya

എറണാകുളത്ത് നടന്ന ആപ്പിള്‍ എ ഡേ തട്ടിപ്പിന് സമാനമായ തട്ടിപ്പാണ് തിരുവനന്തപുരത്ത് നടന്നിരിക്കുന്നത് അമ്പതോളം ഉപഭോക്താക്കളെ കബളിപ്പിച്ച് നൂറുകണക്കിന് കോടിരൂപയാണ് സാംസണ്‍ ആന്‍ഡ് ബിള്‍ഡേഴ്സ് തട്ടിയെടുത്തിയിരിക്കുന്നത് ഫ്‌ലാറ്റുകളുടെ സെയില്‍സ് വിഭാഗത്തിലായിരുന്നു ധന്യാമേരീ വര്‍ഗ്ഗീസിന്റെ പ്രവര്‍ത്തനം. ചലച്ചിത്രതാരമെന്ന ഖ്യാതി ഉപയോഗിച്ച് ഇവര്‍ ഉപഭോക്താക്കളെ വലവീശിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. നല്ല പെരുമാറ്റം കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പ്രവര്‍ത്തന ശൈലി. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തട്ടിപ്പിന് ഇരയായവരില്‍ പലരും ഇപ്പോഴും പരാതി നല്‍കിയിട്ടില്ല. ഇവരെക്കൂടി സംഘടിപ്പിച്ച് കൂടുതല്‍ പരാതികള്‍ പൊലീസിന് നല്‍കാനുള്ള നീക്കത്തിലാണ് തട്ടിപ്പിനിരയായവര്‍.

2012ലായിരുന്നു ജോണും ധന്യയും തമ്മിലെ വിവാഹം നടന്നത്. കൂത്താട്ടുകുളം ഇടയാര്‍ വര്‍ഗീസിന്റെയും ഷീബയുടെയും മകളായ ധന്യ മേരി മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളില്‍ ധന്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2006ല്‍ ‘തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയില്‍ അരങ്ങേറിയത്. അതിന് മുമ്പ് മോഡലിങിലും ധന്യ സജീവമായിരുന്നു.

എംബിഎ ബിരുദധാരിയായ ജോണ്‍ കണ്ണിമറ്റം ജേക്കബ് സാംസണിന്റെയും ലളിതയുടെയും മകനാണ്. അമൃത ടെലിവിഷന്‍ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്. ടൂര്‍ണമെന്റ്’ എന്ന സിനിമയില്‍ നാല് യുവനായകന്മാരില്‍ ഒരാളായിരുന്നു ജോണ്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News