Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിൻറെ മകൾ സംഗീത ശ്രീനിവാസൻ മലയാള സിനിമാ ലോകത്തേക്ക് തിരക്കഥാ രചനയുമായി എത്തുന്നു.സംഗീതയുടെ പ്രഥമ നോവലായ ‘അപരകാന്തി’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് തിരക്കഥയൊരുക്കുന്നത്. യാഥാര്‍ത്ഥ്യത്തിനും ഭാവനയ്ക്കുമിടയില്‍ കറങ്ങിത്തിരിയുന്ന സിയാദ് എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് സംഗീതയുടെ പ്രഥമ നോവലായ അപരകാന്തിയില്‍ പറയുന്നത്. മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായെത്തുന്നത് യുവതാരമായിരിക്കും.അദ്ധ്യാപികയായ സംഗീത മലയാളത്തിലും ഇംഗ്ലീഷിലും കഥകളെഴുതാറുണ്ട്.ഓർഗാനിക് ആർകിടെക്ടായ ശ്രീനിവാസനാണ് സംഗീതയുടെ ഭർത്താവ്.
Leave a Reply