Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:51 am

Menu

Published on February 25, 2016 at 10:52 am

സഞ്ജയ് ദത്ത് ജയില്‍ മോചിതനായി

sanjay-dutt-released-from-yerawada-jail

മുംബൈ : നടന്‍ സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. 1993 മുംബൈ സ്‌ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശംവച്ച കുറ്റത്തിന് അഞ്ച് വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.42 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സഞ്ജയ് ദത്ത് പുറത്തിറങ്ങിയത്. ഭാര്യ മാന്യതയും കുട്ടികളും അടുത്ത ബന്ധുക്കളും അദ്ദേഹത്തിനെ സ്വീകരിക്കാന്‍ ജയിലിലെത്തി. രാവിലെ 8.30ഓടെയാണ് സഞ്ജയ് ദത്ത് പുറത്തിറങ്ങിയത്.പുറത്തിറങ്ങിയ ദത്ത് ജയിലിന്റെ കവാടത്തില്‍ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്തു.ജയിലില്‍ കഴിഞ്ഞ കാലത്ത് ജോലി ചെയ്ത് സമ്പാദിച്ചത് 38,000ത്തോളം രൂപയാണ്. പേപ്പര്‍ ബാഗുകള്‍ ഉണ്ടാക്കുന്ന ജോലിയാണ് സഞ്ജയ് ജയിലില്‍ ചെയ്തിരുന്നത്. 50 രൂപയാണ് ഇതിനുള്ള ദിവസക്കൂലി. എന്നാല്‍ ജയില്‍ കാന്റീനില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായി ഈ തുക ചെലവായി. ബാക്കി 440 രൂപയേ സഞ്ജയ് ദത്തിന്റെ കൈയിലുള്ളൂ.
ജയിലിലെ നല്ല പെരുമാറ്റം പരിഗണിച്ച് ദത്തിന് അഞ്ച് വര്‍ഷത്തെ തടവില്‍ എട്ട് മാസം ഇളവ് ലഭിച്ചിരുന്നു. ജയില്‍ റേഡിയോ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സഞ്ജയ് ദത്ത് സജീവമായിരുന്നെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.അതിനിടെ സഞ്ജയ് ദത്തിന്റെ ജയില്‍മോചനത്തിനെതിരെ പൂന യേര്‍വാഡ ജയിലിനു മുന്നില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Loading...

Leave a Reply

Your email address will not be published.

More News