Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 3:08 am

Menu

Published on January 8, 2014 at 12:11 pm

കോളിവുഡിൽ അരങ്ങേറ്റം നടത്തുന്ന സണ്ണി ലിയോണിന് ഒറ്റനൃത്തത്തിന് ഒരു കോടി .

sanny-leon-paid-one-crore

കോളിവുഡില്‍ അരങ്ങേറ്റം നടത്തുന്ന സണ്ണി ലിയോണ്‍  നാലു മിനിറ്റ് മാത്രം നീളുന്ന നൃത്തത്തിന്  ചോദിച്ചത് ഒരു കോടി രൂപയാണ്.  തുക കേട്ടപ്പോള്‍ നിര്‍മാതാവിന്റെയും സംവിധായകന്റെയും കണ്ണുതള്ളിപ്പോയത്രെ.കാര്യം സണ്ണി ലിയോണ്‍ നഗ്നത കാണിച്ച് ആളെക്കൂട്ടുമായിരിക്കും. എങ്കിലും അവരുടെ പ്രതിഫലം ഇത്തിരി കട്ടി തന്നെ.മനസില്ലാ മനസോടെയാണെങ്കിലും ഇരുവരും അത് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്.കോളിവുഡില്‍ അരങ്ങേറ്റം നടത്തുന്ന സണ്ണി ലിയോണ്‍ ‘വടകറി’ എന്ന ചിത്രത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ജയ്  ആണ് നായകനായെത്തുന്നത്.ലിയോണ്‍  ചിത്രത്തില്‍ ഒരു നൃത്തരംഗത്തില്‍ മാത്രമെ ഉള്ളൂ. ഇതിനാണ് ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത്. ദാവണിയുടുത്ത് തീര്‍ത്തും സെക്‌സിയായി പ്രത്യക്ഷപ്പെടുന്ന സണ്ണിയെ കാണാന്‍ ആളുകൂടുമെന്ന വിശ്വസത്തിലാണ് നിര്‍മാതാവ് പണം നല്‍കാമെന്ന് ഏറ്റിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം ശരവണൻ ആണ്.  ചിത്രം ഒരു കോമഡി ത്രില്ലറാണ്.  സുബ്രഹ്മണ്യപുരത്തിന് ശേഷം ജയ്‌യുടെ നായികയായി സ്വാതി റെഢി എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

Loading...

Comments are closed.

More News