Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സണ്ണി ലിയോണ്‍ പുതുവര്‍ഷ പാര്‍ട്ടിക്ക് കര്‍ണാടകത്തിലെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയെ തുടര്‍ന്ന് പരിപാടിക്ക് ആഭ്യന്തര വകുപ്പ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ പരിപാടി ഉപേക്ഷിച്ച സണ്ണി ലിയോണിനെ കോഴിക്കോട്ടേക്ക് ക്ഷണിച്ച് സന്തോഷ് പണ്ഡിറ്റ്.
സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
സണ്ണി ലിയോണിനെ കര്‍ണ്ണാടകയില്‍ പുതു വല്‍സര പരിപാടിയില്‍ പങ്കെടുക്കുവാന്‍ അനുമതി നീഷേധിച്ചു എന്നു കേട്ടു.. ചില ആളുകളുടെ ശക്തമായ എതിര്‍പ്പാണ് കാരണം… ആത്മഹത്യ ഭീഷണി വരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തി… നമ്മുക്കു സണ്ണിയെ കേരളത്തില്‍ നൃത്തം അവതരിപ്പിക്കുവാന്‍ കൊണ്ടു വന്നാലോ പൊളിക്കില്ലേ….(ഇവിടെ ഇപ്പോള്‍ അര് എതിര്‍ക്കാന്‍ ?)
കഴിഞ്ഞ തവണ അവര്‍ എറണാകുളത്തു വന്നപ്പോള്‍ അവിടത്തുകാര്‍ കണ്‍കുളിര്‍ക്കെ കണ്ടു…. അതിനാല്‍ ഇത്തവണ ഞാനെന്റെ സ്വന്തം നാടായ കോഴിക്കോട്ടെക്ക് സണ്ണി ജീയെ ആദര പൂര്‍വ്വം ക്ഷണിക്കുന്നു…!
(വാല്‍ കഷ്ണം:- എന്‌ടെ ഒരു കാലത്തും നടക്കുവാന്‍ സാദ്ധ്യതയില്ലാത്ത സ്വപ്നം….ഇവരുടെ നായകനായി ഒരു സിനിമയില്‍ അഭിനയിക്കുക.. ഇനിയിപ്പോള്‍ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാന്‍ 100 വട്ടം റെഡി…)
Leave a Reply