Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:23 am

Menu

Published on February 3, 2014 at 5:01 pm

സന്തോഷ് ട്രോഫി: കേരളത്തിന് ഇന്ന് നിർണായക പോരാട്ടം

santosh-trophykerala-vs-karnadaka

ചെന്നൈ : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ കേരളം ഇന്ന് കര്‍ണാടകയെ നേരിടും. വൈകീട്ട് മൂന്നിന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. എന്നാല്‍ ഫൈനല്‍ റൗണ്ടിലേക്ക് കടക്കണമെങ്കില്‍ കേരളത്തിന് വിജയിച്ചേ മതിയാകു. ജയം അനിവാര്യമായ മത്സരത്തില്‍ സര്‍വശേഷിയും പുറത്തെടുക്കാനൊരുങ്ങുകയാണ് കേരളം. മൂന്നുകളിയില്‍ രണ്ട് ജയവുമായി ആറ് പോയന്‍റാണ് കേരളത്തിൻറെ സമ്പാദ്യം.രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയന്‍റുമായി കര്‍ണാടകയും തമിഴ്നാടും കേരളത്തിന് മുന്നിലുണ്ട്. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് മാത്രമായിരിക്കും ഫൈനല്‍ റൗണ്ടില്‍ പന്തുതട്ടാന്‍ അവസരം ലഭിക്കുക. പശ്ചിമ ബംഗാളിലെ സിലിഗുഡിയിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ആന്ധ്ര തമിഴ്നാടിനെ നേരിടും. മൂന്ന് മത്സരങ്ങളില്‍നിന്ന് മൂന്ന് പോയന്‍റാണ് ആന്ധ്രയുടെ പട്ടികയിലുള്ളത്. തമിഴ്നാടിനെതിരെ ആന്ധ്ര അട്ടിമറി ജയം നേടുകയും കേരളം കര്‍ണാടകയോട് സമനില പാലിക്കുകയും ചെയ്താല്‍ ഗോള്‍ ശരാശരിയുടെ മിടുക്കില്‍ കേരളത്തിന് മുന്നേറാം.ആദ്യ മത്സരത്തില്‍ത്തന്നെ ആതിഥേയരായ തമിഴ്‌നാടിനോട് ഏകപക്ഷീയമായ ഒരുഗോളിന് തോറ്റതോടെയാണ് കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്കെത്താന്‍ അവസാന കളിവരെ നിര്‍ണായകമായി മാറിയത്. ആദ്യ തോല്‍വിക്കു ശേഷം ആന്ധ്രയെ 3-1 നും ആന്‍ഡമാനെയും തോല്‍പ്പിച്ച കേരളം കര്‍ണാടകയ്‌ക്കെതിരെയും വിജയം നേടാമെന്നുള്ള ആത്മവിശ്വാസത്തിലാണിപ്പോള്‍.

Loading...

Leave a Reply

Your email address will not be published.

More News