Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് ജില്ലാ ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍. സരിതക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന സഹ തടവുകാരിയുടേതാണ് വെളിപ്പെടുത്തല്‍.റിപ്പോര്‍ട്ടര്‍ ടിവിയാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.ജയില്‍ വാര്‍ഡന്‍മാര്‍ സരിതക്ക് പുറത്ത് നിന്നും വിലകൂടിയ ഭക്ഷണവും സൗന്ദര്യവര്‍ധക വസ്തുക്കളും എത്തിച്ചുകൊടുത്തതായി ജയിലില്‍ സരിതയോടൊപ്പം കഴിഞ്ഞിരുന്ന കൊച്ചിയിലെ ജയന്തിയാണ് ചാനല്‍ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.സരിതയ്ക്ക് ജയിലില്‍ ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യങ്ങളും ജയിലധികൃതര്‍ ചെയ്തുകൊടുത്തതായും ജയന്തി പറയുന്നു.സോളാര്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് മാസത്തിലേറെയായി സംസ്ഥാനത്തെ വിവിധ കോടതികളിലും പോലീസ് സ്‌റ്റേഷനുകളിലും കയറിയിറങ്ങുന്ന സരിത ഉടുത്തൊരുങ്ങിയാണ് എല്ലായിടത്തും എത്തിയത്.എന്നാല്‍ മാസങ്ങളായി തടവില്‍ കഴിയുന്ന തിന്റെ ക്ഷീണമോ ബുദ്ധിമുട്ടോ സരിതയുടെ മുഖത്ത് ആരും ഇതുവരെ കണ്ടിട്ടില്ലെന്നും ജയന്തി പറയുന്നു.വളരെ പ്രസന്നവദിയായാണ് സരിത എല്ലായിടത്തും എത്തുന്നത്.പുറത്ത് നിന്ന് വാങ്ങിയ ഫ്രൈഡ് റൈസും ജ്യൂസും ഉദ്യോഗസ്ഥര്‍ സരിതയ്ക്ക് എത്തിച്ചിരുന്നുവെന്നും,ജയില്‍ സൂപ്രണ്ടിന്റെ സഹായത്തോടെ സരിത ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നും ജയന്തി വെളിപ്പെടുത്തി.തന്നെപോലെ ഉന്നതങ്ങളില്‍ സ്വാധീനമില്ലാത്ത തടവുകാര്‍ മാറിയുടുക്കാന്‍ വസ്ത്രങ്ങളില്ലാതെ കോടതിയിലെത്തുമ്പോള്‍ ദിവസവും മിന്നുന്ന സാരി ഉടുത്ത് കോടതികളില്‍ കയറിയിറങ്ങുന്ന സരിതയെ ജഡ്ജിമാര്‍ കാണുന്നില്ലേ എന്നും ജയന്തി ചോദിച്ചു.
Leave a Reply