Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടൻ മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആദ്യ ഭാര്യയും നടിയുമായ സരിത രംഗത്ത്.മംഗളം ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് സരിത മനസുതുറന്നത്. പ്രണയവും വിവാഹവും ഒക്കെയായി സന്തോഷത്തോടെ മുന്നോട്ടു പോവുകയായിരുന്ന തൻറെയും മുകേഷിൻറെ യും ജീവിതം തകരാന്‍ കാരണം മുകേഷ് തന്നെയാണെന്ന് സരിത പറയുന്നു .മുകേഷിൻറെ പിതാവിന് നല്‍കിയ ഉറപ്പിലാണ് ഇത്രയും കാലം ഒന്നും പറയാതിരുന്നതെന്ന് സരിത വ്യക്തമാക്കി. എന്നാല്‍ മുകേഷ് തന്നെക്കുറിച്ചും മക്കളെ കുറിച്ചും അപവാദം പറയാന്‍ തുടങ്ങിയപ്പോഴാണ് മൗനം ഭഞ്ജിക്കേണ്ടി വന്നതെന്ന് സരിത പറയുന്നു.നായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം അഭിനയത്തില്‍നിന്നും കലാ ജീവിതത്തില്‍ നിന്നും പൂര്‍ണമായും വിട്ടു നിന്നയാളാണ് ഞാന്‍ പൂര്‍ണമായും ഒരു കുടുംബിനിയാകാനും ശ്രമിച്ചിരുന്നു. മുകേഷിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അഭിനയം ഉപേക്ഷിച്ചത് സരിത പറഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴയുമ്പോഴേക്കും ഞങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചകള്‍ വന്നിരുന്നു.അച്ഛന്‍ മരിച്ചപ്പോള്‍ വല്ലാതെ ഒറ്റപ്പെട്ടതുപോലെയായി. ആ സമയത്ത് ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും മുകേഷ് ശ്രമിച്ചില്ലെന്ന് സരിത പറയുന്നു. തുടർന്ന് ഞങ്ങള്‍ തമ്മില്‍ വഴക്കുകള്‍ പതിവായിപലപ്പോഴായി എന്റെ ആഭരണങ്ങളും പണവുമെല്ലാം അദ്ദേഹം എടുത്തുകൊണ്ടു പോയിട്ടുണ്ട്. പറയാതെപോലും. എന്റെ പേരിലുള്ള പല സ്‌ഥലങ്ങളും അദ്ദേഹത്തിന്റെ കൂടെ പേരിലാക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. സാമ്പത്തികമായി എന്നെ തകർക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചിരുന്നത്.സരിത കുറ്റപ്പെടുത്തുന്നു.വിവാഹ മോചനകേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നുണ്ട്. മക്കള്‍ പറഞ്ഞിട്ടാണ് താന്‍ വീണ്ടും വിവാഹിതനായതെന്ന മുകേഷിൻറെ വാദം തെറ്റാണെന്ന് മുകേഷിന്റെ മക്കള്‍ പറഞ്ഞു. വിവാഹത്തിന് ഒരാഴ്ച മുമ്പ് കണ്ടപ്പോള്‍ പോലും അച്ഛന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മക്കള്‍ പറയുന്നു. മുകേഷ് ഒരു രണ്ടാം വിവാഹം കഴിച്ചതിന് തനിക്കൊരു എതിര്‍പ്പും പരിഭവവുമില്ല. പക്ഷെ താനുമായുള്ള 25 വര്‍ഷം നീണ്ടു നിന്ന വിവാഹംബന്ധം നിയമപരമായും മാന്യമായും വേര്‍പിരിണമെന്ന് സരിത ആവശ്യപ്പെടുന്നു. 1989ല്‍ പ്രണയിച്ചാണ് സരിതയും മുകേഷും വിവാഹിതരായത്. 96 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുന്ന സരിതയില്‍ നിന്ന് 2012ല്‍ വിവാഹ മോചനം നേടിയിരുന്നെന്ന് മുകേഷ് പറയുന്നു. അതിന് ശേഷമാണ് 2013ല്‍ മേതില്‍ ദേവികയെ വിവാഹം കഴിച്ചത്.ഇവരുടെ വിവാഹത്തിനെതിരെ സരിത അന്നുതന്നെ രംഗത്തെത്തുകയും ചെയ്തു.
Leave a Reply