Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:50 am

Menu

Published on April 7, 2014 at 10:31 am

മുഖ്യമന്ത്രിയെ കുടുക്കാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തു;രാഷ്ട്രീയ ലക്ഷ്യത്തിനായി പിസി ജോര്‍ജ് തന്നെ ഉപയോഗിച്ചു;പുതിയ വെളിപ്പെടുത്തലുകളുമായി സരിത വീണ്ടും..!!

saritha-nair-interview-on-indiatoday

കൊച്ചി : പുതിയ വെളിപ്പെടുത്തലുകളുമായി സോളാര്‍ തട്ടിപ്പിലെ മുഖ്യ പ്രതി സരിത എസ്.നായര്‍ രംഗത്തെത്തി.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ 10 കോടി രൂപ സിപിഎം വാഗ്ദാനം ചെയ്തതായും  രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് തന്നെ പി.സി. ജോര്‍ജ് ഉപയോഗിക്കാന്‍ ശ്രമിച്ചതായും സരിത വെളിപ്പെടുത്തി. 2014 മാര്‍ച്ച് 27ന് ഇന്ത്യ ടുഡേയുമായി നടത്തിയ അഭിമുഖത്തിലാണ്  രാഷ്ട്രീയ രംഗത്ത് വിവാദമായേക്കാവുന്ന വെളിപ്പെടുത്തലുള്ളത്. തെരഞ്ഞടുപ്പിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടുമെന്നും സരിത പറയുന്നു.മുഖ്യമന്ത്രിയെ കുടുക്കാന്‍ സിപിഎം നേതാക്കള്‍ തന്നെ സമീപിച്ചെന്നാണ് അഭിമുഖത്തില്‍ സരിത പറയുന്നത്. സോളാര്‍ കേസില്‍ നിന്ന് തന്നെ ഒഴിവാക്കി തരാമെന്നും പത്ത് കോടി രൂപയും വീടും നല്‍കാമെന്ന് നേതാക്കള്‍ വാഗ്ദാനം ചെയ്തതായും അഭിമുഖത്തില്‍ പറയുന്നു. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും യുഡിഎഫ് നേതൃത്വത്തെയും വെട്ടിലാക്കി നിരവധി പ്രസ്താവനകളും ഇടപെടലുകളും നടത്തിയ ചീഫ് വിപ്പ് പിസി ജോര്‍ജിനെതിരെയുള്ള ആരോപണങ്ങളാണ് തുടര്‍ന്നുള്ളത്. പിസി ജോര്‍ജ് രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കാന്‍ തന്നെ ഉപയോഗിച്ചെന്ന് സരിത പറയുന്നു. കെബി ഗണേഷ് കുമാറുമായുള്ള രാഷ്ട്രീയ വിഷയത്തില്‍ തന്നെ കരുവാക്കുകയായിരുന്നു. തനിക്ക് ചില കാര്യങ്ങള്‍ പകരം ചെയ്ത് തരാമെന്ന് പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഇതിന് താന്‍ വഴങ്ങിയില്ല. തന്നെ ജയിലില്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും സരിത പറയുന്നു. പിസി ജോര്‍ജ് അട്ടക്കുളങ്ങരയിലെ ജയിലെത്തി തന്നെ കാണാന്‍ ശ്രമിച്ചെന്നും സരിത പറയുന്നു. അതേ സമയം സരിതയുടെ ആരോപണങ്ങള്‍ നിക്ഷേധിച്ചുകൊണ്ടുള്ള പിസി ജോര്‍ജിന്റെ പ്രസ്താവനയും അഭിമുഖത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.സരിത അഭിമുഖത്തില്‍ പറയുന്ന മറ്റ് കാര്യങ്ങള്‍ ഇവയാണ്. മഖ്യമന്ത്രിയുടെ സഹായി കരുവിളയ്ക്ക് സോളാര്‍ ബിസിനസുമായി ബന്ധമുണ്ട്. ബിസിനസുമായി ബന്ധപ്പെട്ട തന്നെ പല തവണ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞത് സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍ താനിത് നിഷേധിച്ചു. അബ്ദുല്ലക്കുട്ടിയെക്കൊണ്ട് മാപ്പ് പറയിക്കുകയായിരുന്നു ലക്ഷ്യം. രാഷ്ട്രീയമായ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ല. കെസി വേണുഗോപാലുമായോ ഗണേഷ് കുമാറുമായോ തനിക്ക് വഴിവിട്ട ബന്ധമില്ല. മറ്റാരും സഹായിക്കാനില്ലാത്തപ്പോള്‍ ബാലകൃഷ്ണപിള്ള സാഹായിച്ചു. സാമ്പത്തിക നേട്ടംവച്ചല്ല മറിച്ച് മാനുഷിക പരിഗണന വച്ചാണ് അഡ്വക്കേറ്റ് ഫെന്നി ബാലകൃഷ്ണന്‍ തനിക്കൊപ്പം നില്‍ക്കുന്നതെന്നും സരിത പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News