Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2025 10:36 pm

Menu

Published on November 13, 2013 at 10:51 am

തന്നെ ലൈംഗികമായി പലരും പലവട്ടം ഉപയോഗിച്ചുവെന്ന് മജിസ്‌ട്രേറ്റിനോട് സരിതയുടെ മൊഴി

sarithas-statement-hc-issues-showcause-notice-to-additional-cjm

കൊച്ചി:സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിത എസ് നായരെ ലൈാംഗികമായി ഉപയോഗിച്ചുവെന്ന് മൊഴി.എറണാകുളം അഡീഷനല്‍ സിജെഎം മജിസ്‌ട്രേട്ട് എന്‍.വി. രാജുവിനോട് ഇക്കാര്യം പറഞ്ഞിരുന്നുവെങ്കിലും രേഖപ്പെടുത്തിയിരുന്നില്ലെന്നും കണ്ടെത്തി.ഹൈക്കോടതി വിജിലന്‍സ് റജിസ്ട്രാറുടെ അന്വേഷണറിപ്പോര്‍ട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്.മജിസ്‌ട്രേട്ട് രാജുവിനു മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സരിതയുടെ രഹസ്യ മൊഴി താന്‍ കേട്ടിരുന്നെന്ന കാര്യം മജിസ്‌ട്രേറ്റ്‌ സമ്മതിച്ചു.ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം താന്‍ ചോദിച്ചപ്പോഴാണ്‌ ഉണ്ടെന്ന്‌ സരിത പറഞ്ഞത്‌.ലൈംഗികമായി തന്നെ നിരവധിപേര്‍ ദുരുപയോഗപ്പെടുത്തിയെന്നും സരിതയുടെ രഹസ്യ മൊഴിയില്‍ പറയുന്നുണ്ട്.എന്നാല്‍ താന്‍ ചോദിച്ച്‌ പറഞ്ഞതായതിനാല്‍ അതില്‍ വിശ്വാസം തോന്നിയില്ലെന്നാണ്‌ മജിസ്‌ട്രേറ്റ്‌ പറയുന്നത്‌.അതേസമയം എസിജെഎം മൊഴി രേഖപ്പെടുത്താതിരുന്നതിനു പിന്നില്‍ ബാഹ്യസമ്മര്‍ദം ഇല്ലെന്നാണ് ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്.എന്നാല്‍ എ.സി.ജെ.എം നടപടിക്രമത്തില്‍ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.സരിയ്ക്ക് പേനയും പേപ്പറും ഉടന്‍ കൊടുത്ത് മൊഴി എഴുതി വാങ്ങണമായിരുന്നുവെന്ന് രജിസ്ട്രാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്‌ണനെ മൊഴി എഴുതി വാങ്ങുന്നതില്‍ നിന്നും ഒഴിവാക്കിയതിനേയും രജിസ്റ്റാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌.സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്ക് രഹസ്യമൊഴി നില്‍കാനുണ്ടെന്ന സരിതയുടെ അപേക്ഷയെ തുടര്‍ന്നാണ് എ.സി.ജെ.എം എന്‍.വി രാജു നേരത്തെ മൊഴിയെടുത്തത്.എന്നാല്‍ സരിത പറഞ്ഞ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്താതിരുന്നത് വിവാദമായിരുന്നു.തുടര്‍ന്ന്‌ അഡ്വക്കറ്റ് ജയശങ്കറും ബിജെപി നേതാവ് കെ സുരേന്ദ്രനും ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. അങ്ങനെയാണ്‌ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താത്തതിന് എറണാകുളം എ.സി.ജെ. എമ്മിനോട് ഹൈക്കോടതി വിശദീകരണം തേടിയത്.സരിത നല്‍കിയ രഹസ്യമൊഴി എന്തുകൊണ്ട് രേഖപ്പെടുത്തിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു.പതിനഞ്ച് ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News