Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 12:35 am

Menu

Published on October 28, 2014 at 3:17 pm

സർക്കാർ സേവനങ്ങൾ ഇനിമുതൽ സ്മാർട്ട്ഫോണ്‍ വഴി

sarkar-office-now-hardly-a-touch-away

ഇനി മുതൽ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി സമയം കളയേണ്ട ആവശ്യമില്ല. സർക്കാർ സേവനങ്ങളിൽ മിക്കവയും ഇനി മുതൽ സ്മാർട്ട്ഫോണ്‍ വഴി ലഭ്യമാകും.സര്‍ക്കാര്‍ ഓഫീസ് എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷൻ നിങ്ങളെ അതിനു സഹായിക്കും. ജനന മരണ സർട്ടിഫിക്കറ്റുകൾ,പാസ്പോർട്ടുകൾ, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ് എന്നിങ്ങനെ എന്ത് ലഭിക്കാനും ഈ ആപ്പ് ഉപയോഗിച്ച് അപേക്ഷിക്കാൻ കഴിയും. ഇതിനു വേണ്ടി നിങ്ങൾ ഇത്രമാത്രമേ ചെയ്യേണ്ടതുള്ളൂ, ആദ്യമായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് സർക്കാർ ഓഫീസ് എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്പ് ഉപയോഗിച്ച് സർക്കാരിൻറെ ഏത് സേവനങ്ങളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്,തുടങ്ങി എല്ലാ വകുപ്പ് മന്ത്രിമാരുടെയും സേവനങ്ങൾ ഇനിമുതൽ സ്മാർട്ട്ഫോണിലൂടെ ലഭ്യമാകും.പിഎസ് സിയുടെ വണ്‍ടൈം രജിസ്‌ട്രേഷനും ഈ ആപ്പ് വഴി നടത്താവുന്നതാണ്. ഈ ആപ്പ് പ്ലേസ്റ്റോറിൽ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.തൃശ്ശൂര്‍ ആറ്റൂര്‍ സ്വദേശി മോചു മോഹനാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News