Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: എടപ്പാടി പളനി സാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ അണ്ണാ ഡി.എം.കെ(അമ്മ) ജനറല്‍ സെക്രട്ടറി ശശികലയും സംഘവും കോഴ നല്‍കിയെന്ന് എം.എല്‍.എമാരുടെ വെളിപ്പെടുത്തല്‍.
സൂളൂര്‍ എം.എല്‍.എ ആര്‍. കനകരാജ്, മധുര സൗത്ത് എം.എല്‍.എ എസ്.എസ് ശരവണന്‍ എന്നിവരാണു ഒരു ടിവി ചാനലിന്റെ ഒളിക്യാമറാ ഓപ്പറേഷനില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാക്കുന്നതാണ് എം.എല്‍.എമാരുടെ നടപടി.
മാത്രമല്ല എടപ്പാടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനായി തനി അരസ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എം.എല്‍.എമാര്‍ 10 കോടി രൂപ വാങ്ങിയെന്നും ശരവണന്‍ സമ്മതിക്കുന്നു. സഖ്യകക്ഷി നേതാക്കളായ ഇവര്‍ അണ്ണാ ഡി.എം.കെ ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചവരാണ്.
എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്നു സാഹസികമായി ചാടി രക്ഷപ്പെട്ടു പനീര്‍സെല്‍വത്തോടൊപ്പം ചേര്‍ന്ന എം.എല്‍.എയാണു ശരവണന്‍. കനകരാജ് എടപ്പാടി പക്ഷത്താണ്. ഒപ്പം ചേരാന്‍ പനീര്‍സെല്‍വം എം.എല്‍.എമാര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ശരവണന്‍ സമ്മതിക്കുന്നു.
ശശികല സംഘം ആറു കോടി വീതമാണ് എം.എല്‍.എമാര്‍ക്കു നല്‍കിയത്. പിന്നീട് ഇതിനു തുല്യമായ സ്വര്‍ണം നല്‍കി. കിട്ടാതെ വന്ന ചിലരാണു മറുപക്ഷത്തേക്കു പോയത്. തനിക്കൊപ്പം പോന്നാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്നും പനീര്‍സെല്‍വം പറഞ്ഞുവെന്നും ശരവണന്‍ വെളിപ്പെടുത്തി.
അതിനിടെ, ജയലളിതയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അന്നത്തെ ഡി.ജി.പി കെ. രാമാനുജം നല്‍കിയ വ്യാജ റിപ്പോര്‍ട്ടാണ് അവര്‍ തന്നെ അവിശ്വസിക്കാന്‍ കാരണമെന്ന ആരോപണവുമായി ശശികലയുടെ ഭര്‍ത്താവ് എം. നടരാജന്‍ രംഗത്തെത്തി. എം.ജി.ആറിന്റെ മരണ ശേഷം ജയലളിതയെ രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചതു താനാണെന്ന അവകാശവാദവും തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നടരാജന്‍ ഉന്നയിച്ചു.
Leave a Reply