Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 8:39 pm

Menu

Published on September 9, 2016 at 11:16 am

മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനന്‍; ശശികല ടീച്ചര്‍

sasikala-teacher-speech-about-vamanan

തിരുവനന്തപുരം: മഹാബലിയില്‍നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്ന് വിശ്വഹിന്ദുനേതാവ് ശശികല ടീച്ചര്‍.മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനന്‍. മഹാബലി പോലും ആരാധിക്കുന്നത് മഹാവിഷ്ണുവിനെയാണ്. അതിനെ ഇകഴ്ത്താന്‍ ഓണം പ്രയോജനപ്പെടുത്തരുതെന്നും ശശികല ടീച്ചര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ പ്രതികരണത്തിലാണ് ശശികല ടീച്ചര്‍ നിലപാട് വ്യക്തമാക്കിയത്. ആര്‍.എസ്.എസിന്റെ മുഖപത്രമായ കേസരിയുടെ മുഖചിത്രമായി വാമനന്‍ വന്നത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ശശികല ടീച്ചറുടെ പ്രതികരണം.

വാമനന്‍ പാതാളത്തില്‍ ചവിട്ടിത്താഴ്ത്തിയ മഹാബലി ചക്രവര്‍ത്തി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിനമല്ല തിരുവോണമെന്ന് ആര്‍.എസ്.എസ് കേസരിയിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. തിരുവോണം എന്നാല്‍ വാമനാവതാര ദിനമാണെന്നും ശ്രാവണമാസത്തിലെ തിരുവോണം വാമനജയന്തിയാണെന്നുമാണ് സംഘപരിവാര്‍ മുഖപത്രമായ കേസരി പറയുന്നത്. സത്യസന്ധനും നീതിമാനും ദര്‍മിഷ്ടനുമായ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയിട്ടില്ല. തന്റെ ഐശ്വര്യത്തില്‍ അല്‍പം അഹങ്കരിച്ചുപോയ മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് വാമനന്‍ ചെയ്തതെന്നാണ് ലേഖനത്തില്‍ പറയുന്നത്.

ഓണത്തപ്പനായിട്ട് വാമന മൂര്‍ത്തിയെയാണ് പൂജിക്കുന്നത്. കുടവയറും കപ്പടാമീശയുമായി ഓലക്കുടയുമായി വരുന്ന മഹാബലിയാണ് ഓണത്തപ്പനെന്ന് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. മണ്ണുകൊണ്ടും ചാണകം കൊണ്ടും മറ്റും തൃക്കാക്കര അപ്പനെയുണ്ടാക്കി പൂക്കളമിട്ട് അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ത്തിക്കാണ്, മഹാബലിക്കല്ലെന്നും ലേഖനത്തില്‍ പറയുന്നു. പരശുരാമ അവതാരം വാമനാവതാരത്തിന് ശേഷമായിരിക്കെ മഹാബലിയുടെ കാലത്ത് കേരളം ഉണ്ടായിട്ടേ ഇല്ല. വിളവെടുപ്പ് ഉത്സവവും പുതുവത്സര പിറവിയും ഒരുമിച്ച് ആഘോഷിക്കാം എന്ന കാഴ്ച്ചപ്പാടായിരിക്കണം ഓണമഹോത്സവത്തിന് തുടക്കമെന്നാണ് കേസരി പറയുന്നു. മഹാബലി കേരളം കാണാന്‍ വരുന്നു എന്ന കഥ ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി പിന്നീട് കൂട്ടിച്ചേര്‍ത്തത് ആകാമെന്നും സംഘപരിവാര്‍ മുഖപത്രമായ കേസരി പറയുന്നു. ആര്‍.എസ്.എസിന്റെ മുഖപത്രമായ കേസരിയുടെ ഓണപ്പതിപ്പില്‍ ഓലക്കുടയുമായി പൂണൂല്‍, കൗപീനം, എന്നിവ ധരിച്ച് വാമനന്റെ രൂപത്തില്‍ നില്‍ക്കുന്ന കുട്ടിയുടെ കവര്‍ചിത്രത്തിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News