Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 5:43 am

Menu

Published on January 14, 2016 at 3:10 pm

സൗദിയിലേക്കുള്ള വിസ ഇനി ഇന്ത്യയില്‍ നിന്നും പുതുക്കാം

saudi-arabia-visa

കൊച്ചി : സൗദിയിലേക്കുള്ള വിസ ഇനി ഇന്ത്യയിൽ നിന്നും പുതുക്കാം. ഇതിനായുളള പുതിയ നിയമം ഉടന്‍ പ്രാബല്യത്തിലാകും. സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ വിദേശ ജോലിക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും കാലാവധി കഴിഞ്ഞ റീ എന്‍ട്രി വിസ നാട്ടില്‍ തന്നെ പുതുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
ഇതിനുള്ള പ്രത്യേക നിര്‍ദ്ദേശം സൗദി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലെ സൗദി എംബസിയിലെ കോണ്‍സുലര്‍ സേവനകേന്ദ്രം വഴിയാകും വിസ പുതുക്കുന്നത്. ഏഴ് മാസത്തിലധികം നാട്ടില്‍ ചെലവഴിക്കാത്ത ജോലിക്കാര്‍ക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുന്നത്.ആശ്രിതര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്.മലയാളികളായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായ നടപടിയാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ വിസ പുതുക്കുമ്പോള്‍ സൗദി വിദേശമന്ത്രാലയം, ചേംബര്‍ കൗണ്‍സില്‍ എന്നിവ സാക്ഷ്യപ്പെടുത്തിയ സ്ഥാപനങ്ങളുടെ കത്ത് ഹാജരാക്കണം. റസിഡന്റ് പെര്‍മിറ്റിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കണം. സ്‌പോണ്‍സറുടെ വിശദാംശങ്ങളടക്കമുള്ള കാര്യങ്ങളും അപേക്ഷയോടൊപ്പം നല്‍കിയാല്‍ ഇന്ത്യയില്‍ തന്നെ റീ എന്‍ട്രി വിസ പുതുക്കാനാകുമെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News