Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ് : സൗദി അറേബ്യന്‍ രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് (90) അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടു കൂടിയാണ് കിങ് അബ്ദുള്ളയുടെ മരണം സ്ഥിരീകരിച്ചത്. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്നേക്കും. സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്‌ദുള്‍ അസീസ് പുതിയ രാജാവായി സ്ഥാനമേല്‍ക്കും. പുതിയഭരണാധികാരിയുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങും ഇന്ന് തന്നെ നടക്കും . റിയാദില്‍ പിന്നീട് നടക്കുന്ന സംസ്‌ക്കാര ചടങ്ങില്‍ നിരവധി വിദേശനേതാക്കള്‍ പങ്കെടുക്കുമെന്നാണ് സൂചന.
–
ആധുനിക സൗദി അറേബ്യയുടെ ആദ്യത്തെ രാജാവായ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ സൗദിന്റെ മകനായി 1924ലാണ് ജനിച്ചത്. ഫഹദ് ബിന്‍ അബ്ദുല്‍ അസീസിന്റെ മരണത്തെ തുടര്‍ന്ന് 2005ലാണ് അബ്ദുള്ള അധികാരമേല്‍ക്കുന്നത്. പത്തു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയ ശക്തരായ ഭരണാധികാരികളുടെ പട്ടികയില്‍ അബ്ദുള്ളാ രാജാവ് ഏഴാം സ്ഥാനത്തുണ്ടായിരുന്നു. ശാസ്‌ത്ര സാങ്കേതിക രംഗത്തും വിദ്യാഭ്യാസ, സ്‌ത്രീ ശാക്‌തീകരണ രംഗത്തും ഒട്ടേറെ പുതിയതും മികച്ചതുമായ തീരുമാനങ്ങള്‍ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്. 38ാം വയസ്സില്‍ അദ്ദേഹം അറേബ്യന്‍ നാഷണല്‍ ഗാര്‍ഡിന്റെ തലവനായി പൊതുരംഗത്തെത്തി.കൊട്ടാരത്തിലെ ഇസ്ലാമിക് സ്‌കൂളില്‍ നിന്ന് മതവിദ്യാഭ്യാസവും സാഹിത്യവും ശാസ്ത്രവും പഠിച്ച അബ്ദുള്ള രാജാവ് 1961 ല്‍ മക്കയുടെ മേയറായി. 1962 ല്‍ സൗദി നാഷണല്‍ ഗാര്‍ഡിന്റെ കമാന്‍ഡറായി. ഇന്ത്യ ഉള്‍പ്പെടെ വിദേശരാജ്യങ്ങളുമായി മികച്ച ബന്ധം നിലനിര്‍ത്തിയ അദ്ദേഹം 2006 ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അഞ്ചു ദശകത്തോളം റിയാദ് പ്രവിശ്യയുടെ ഗവര്‍ണറായിരുന്ന 79 കാരനായ സല്‍മാന്‍രാജാവ് 2012 ല്‍ പ്രതിരോധമന്ത്രിയായിയായിരുന്നു. 970 കളില്‍ അമേരിക്കയുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു അബ്ദുള്ള.
Leave a Reply