Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:11 am

Menu

Published on January 15, 2014 at 5:15 pm

നിയമ മേഖലയിലെ ലൈംഗികാരോപണം അന്വേഷിക്കാന്‍ പ്രത്യേക സംവിധാനം

sc-agrees-to-hear-plea-of-law-intern

ന്യൂഡല്‍ഹി : നിയമ രംഗത്തുള്ളവര്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ പരിശോധിക്കുന്നതില്‍ സുപ്രീം കോടതി സ്ഥിരം സമിതി രൂപീകരിക്കുന്നു. ഇതിനായി മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ് നരിമാന്‍,കെ.കെ.വേണുഗോപാല്‍ എന്നിവരെയാണ് അമിക്കസ് ക്യൂറിമാരായി നിയോഗിച്ചിരിക്കുന്നത്.ഇക്കാര്യത്തെക്കുറിച്ച് വിശദീകരണം നല്കാന്‍ ജസ്റ്റീസ് സദാശിവം അധ്യക്ഷനായുള്ള ബഞ്ച് അറ്റോര്‍ണി ജനറല്‍ ജി വഹന്‍വതിക്ക് നോട്ടീസും അയച്ചിട്ടുണ്ട്.ജസ്റ്റീസ് സ്വതന്ത്ര കുമാറിനെതിരായ ലൈംഗികാരോപണഹര്‍ജിയില്‍ പരാതിക്കാരിയായ നിയമവിദ്യാര്‍ത്ഥിനിയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.പരാതി പറയാനായി ജൂഡിഷ്യല്‍ സംവിധാനത്തില്‍ ഒരു ഫോറം പോലുമുണ്ടായിരുന്നില്ലെന്ന് യുവതി ആരോപിച്ചിരുന്നു.ലൈംഗികാരോപണക്കേസ് നല്‍കാന്‍ വിദ്യാര്‍ത്ഥിനി താമസിച്ചത് എന്തുകൊണ്ടാണെന്ന് കോടതി അന്വേഷിച്ചു. നിയമവിദ്യാര്‍ത്ഥിനിക്ക് പരാതി നല്കാനുള്ള കീഴ് വഴക്കങ്ങള്‍ അറിയില്ലേയെന്നും കോടതി ചോദിച്ചു.ജസ്റ്റീസ് സ്വതന്ത്ര കുമാറിനെതിരായ കേസില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ബഞ്ച് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News