Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 10:35 pm

Menu

Published on February 19, 2015 at 3:17 pm

സാമ്പത്തിക ക്രമക്കേട് കേസില്‍ തീസ്ത സെതല്‍വാദിന് മുന്‍കൂര്‍ ജാമ്യം

sc-extends-stay-on-arrest-of-teesta-setalvad

ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് കേസില്‍ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദിന് മുന്‍കൂര്‍ ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.ടീസ്റ്റയെ അറസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ച കോടതി അറസ്റ്റ് ചെയ്യാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിക്കുകയും ചെയ്തു.ഗുജറാത്ത് കലാപത്തില്‍ കത്തിച്ച ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ ഇരകള്‍ക്ക് വേണ്ടി സ്വരൂപിച്ച ഫണ്ട് തട്ടിപ്പു നടത്തിയെന്ന് കാട്ടി ഗുജറാത്ത് പോലീസ് എടുത്ത കേസില്‍ ഗുജറാത്ത് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചിരുന്നു.അതിനിടെ, കേസില്‍ ഇടപെട്ട സുപ്രീം കോടതി അറസ്റ്റിനു താത്ക്കാലിക സ്‌റ്റേ അനുവദിക്കുകയും ജാമ്യാപേക്ഷ പരിഗണിക്കുകയുമായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News