Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.പ്രശസ്ത അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജിയായിരിക്കും കനയ്യകുമാറിനു വേണ്ടി ഹാജരാവുക. ജാമ്യ ഹര്‍ജി നല്‍കിയത് അഭിഭാഷകനാ രാജു രാമചന്ദ്രനാണ്.പട്യാല ഹൗസ് കോടതിയില്‍ കോടതി നടപടികള്‍ക്കിടയില്‍ ഒരു സംഘം അഭിഭാഷകരുടെ ഭാഗത്തുനിന്നു കനയ്യ കുമാറിനും മറ്റു വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരേ നടന്ന ശാരീരിക അക്രമങ്ങളെക്കുറിച്ച് ഹര്‍ജിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. തനിക്കെതിരേ ഉണ്ടായ അക്രമം മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ കനയ്യ കുമാര്‍ പറയുന്നു.പട്യാലഹൗസ് കോടതിയിലെ സാഹചര്യം അക്രമാസക്‌തമാണെന്നും ഇതു കനയ്യ കുമാറിന്റെയും വക്കാലത്തെടുത്ത അഭിഭാഷകരുടെയും ജീവനു തന്നെ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞു. ഫെബ്രുവരി 12നാണ് രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യ കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മാർച്ച് രണ്ട് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Leave a Reply