Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലോട്: തെന്നൂര്‍ ജവഹര്‍ എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി. രത്‌നാകരന്‍പിള്ള വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണത്തിന് വിധേയമാക്കി. മഹിസാ സമഖ്യ സൊസൈറ്റി വെള്ളിയാഴ്ച സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നടത്തിയ കൗണ്‍സലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.
രത്‌നാകരന്‍പിള്ളയ്‌ക്കെതിരെ നിരവധി രക്ഷാകര്‍ത്താക്കള്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മഹിളാ സമഖ്യ സൊസൈറ്റി കൗണ്‍സലിങ് നടത്തിയത്. എന്നാല്‍ കൗണ്‍സിലങ്ങിനെ എതിര്‍ത്ത ഹെഡ്മാസ്റ്റര്‍ രണ്ടുദിവസം മുമ്പേ സ്‌കൂളില്‍നിന്ന് മാറി കളഞ്ഞു.
പത്തോളം വിദ്യാര്‍ഥിനികള്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ പരാതി ഉന്നയിച്ചതായാണ് വിവരം. സഹപാഠിക്ക് നേരെ ഹെഡ്മാസ്റ്ററുടെ ലൈംഗികാതിക്രമം കണ്ട വിദ്യാര്‍ഥനിയെ കഴുത്തിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ശമ്പളവീതത്തില്‍ ലഭിക്കേണ്ട 28000 രൂപയില്‍ 8000 രൂപ ഹെഡ്മാസ്റ്റര്‍ കബളിപ്പിച്ച് തട്ടിയെടുത്തതായി സ്‌കൂളിലെ നഴ്‌സറി വിഭാഗം ആയ പരാതി നല്‍കിയിട്ടുണ്ട്.സ്‌കൂള്‍ തുറന്നതിന് ശേഷം ഇതുവരെയും കുട്ടികള്‍ക്ക് പാലോ മുട്ടയോ നല്‍കിയിട്ടില്ലെന്നും പരാതിയുണ്ട്. എന്നാല്‍ ഇതിന്‍റെ ഫണ്ട് കൈപ്പറ്റിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്‍റും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി ചര്‍ച്ച നടത്തിയശേഷമാണ് ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തത്.
Leave a Reply