Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 10:01 pm

Menu

Published on February 24, 2014 at 12:52 pm

എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റിൽ

school-teacher-arrested-over-rape-in-payyanur

പയ്യന്നൂര്‍: എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.പയ്യന്നൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ എല്‍.പി.സ്‌കൂള്‍ അധ്യാപകനായ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദനെ(46)യാണ് കുട്ടികൾ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. കുറച്ച് ദിവസമായി കുട്ടികൾ സ്കൂളിൽ പോകാൻ മടി കാണിച്ചതിന്റെ കാരണം മനസിലാക്കിയ ചില രക്ഷിതാക്കളും സഹപ്രവർത്തകരും അധ്യാപകന് താക്കീത് നല്കിയിരുന്നു.അതിനുശേഷം ഗോവിന്ദൻ സ്കൂളിൽ നിന്ന് നീണ്ട അവധിയെടുത്ത് മാനസിക രോഗമുണ്ടെന്ന പേരിൽ പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിച്ചു. സംഭവമറിഞ്ഞിട്ടും നടപടി വൈകിപ്പിച്ച സ്‌കൂള്‍ പ്രഥമാധ്യാപിക പി.കെ.ശ്രീലത, അധ്യാപിക കെ.യു.സജിത എന്നിവരെ സസ്പെൻഡ് ചെയ്തു.പയ്യന്നൂര്‍ എ.ഇ.ഒ.ക്ക് ഒരു നാട്ടുകാരന്‍ തപാലില്‍ പരാതി അയച്ചതോടെയാണ് കാര്യങ്ങള്‍ പുറത്തായത്.ശനിയാഴ്ച ഒരു കുട്ടിയെ വൈദ്യപരിശോധനയ്ക്കായി പോലീസ്ജീപ്പില്‍ യൂണിഫോമിട്ട പോലീസുകാര്‍ കൊണ്ടുപോയത് വലിയ ആക്ഷേപമുണ്ടാക്കി.കൊച്ചുകുട്ടികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ പോലീസ് സാധാരണവേഷത്തിലായിരിക്കണമെന്നും പോലീസ് വാഹനത്തില്‍ കൊണ്ടുപോകരുതെന്നും വ്യവസ്ഥയുണ്ട്. എന്നാൽ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ വേണ്ടിയാണ് പോലീസ്‌വാഹനത്തില്‍ യൂണിഫോമിട്ട് കുട്ടിയെ കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

Loading...

Comments are closed.

More News