Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:46 pm

Menu

Published on June 26, 2013 at 11:49 am

ഐപിഎല്‍ വാതുവെപ്പ്: ബിസിസിഐ അന്വേഷണം പൂര്‍ത്തിയായി

scindia-calls-for-time-frame-to-complete-spot-fixing-enquiry

മുംബൈ: ഐപിഎല്‍ വാതുവെപ്പുക്കേസില്‍ ബിസിസിഐ അഴിമതിവിരുദ്ധ സമിതി നടത്തിയ അന്വേഷണം പൂര്‍ത്തിയായി. രവി സവാനി കമ്മീഷന്‍ അടുത്തയാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആരോപണവിധേയരായ താരങ്ങള്‍ക്കെതിരെയും ഐപിഎല്‍ ടീമുകള്‍ക്കെതിരെയും സവാനി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തേക്കും. ഒത്തുകളിക്കേസില്‍ ആരോപണവിധേയരായ മലയാളി താരം എസ് ശ്രീശാന്ത്, അങ്കിത് ചവാന്‍ എന്നിവരെ കഴിഞ്ഞദിവസം ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി കമ്മീഷന്‍ ചോദ്യം ചെയ്തിരുന്നു. അജിത് ചന്ദില ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഡല്‍ഹി പൊലീസില്‍ നിന്നും കേസിന്റെ വിശദാംശങ്ങളും കമ്മീഷന്‍ ശേഖരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News