Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 6:38 pm

Menu

Published on September 19, 2014 at 10:07 am

സ്‌കോട്‌ലന്റ് ബ്രിട്ടന്റെ ഭാഗമായി തുടരും

scotland-votes-no-to-independence-in-historic-referendum-2

എഡിന്‍ബറ: ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്ര രാജ്യമാകാനുള്ള സ്‌കോട്‌ലന്‍ഡിന്റെ ഹിതപരിശോധന പുറത്തുവന്നപ്പോൾ ഐക്യവാദികള്‍ക്കനുകൂലമായ വിധി. ഇതോടെ സ്‌കോട്ട്‌ലന്റ് ബ്രിട്ടന്റെ ഭാഗമായി തന്നെ തുടരും.  മൊത്തം 32 കൗണ്‍സിലുകളിലാണ് ഹിതപരിശോധന നടന്നത്. ഇതില്‍ വോട്ടെണ്ണിയ 31 കൗണ്‍സിലുകളില്‍ നാല് കൗണ്‍സിലുകളില്‍ മാത്രമേ ‘യെസ്’ പക്ഷക്കാര്‍ക്ക് മുന്‍തൂക്കം ലഭിച്ചുള്ളൂ. ഏറ്റവും വലിയ കൗണ്‍സിലായ ഗ്ളാസ്ഗോ വിഭജനത്തിന് അനുകൂലമായാണ് വോട്ടുചെയ്തത്. 31 കൗണ്‍സിലുകള്‍ ചേര്‍ന്ന് 55 ശതമാനം വോട്ടുനേടിയപ്പോള്‍ കൂടുതല്‍ ജനങ്ങളുള്ള നാല് കൗണ്‍സിലുകളുടെ വോട്ടുകള്‍ മാത്രം 45 ശതമാനമുണ്ട് എന്നതും ശ്രദ്ധേയമായി. ഇതില്‍ മുന്നില്‍ നിന്നത് ഡന്‍ഡീ കൗണ്‍സിലാണ്. 57 ശതമാനം പേരാണ് വിഭജനത്തിനനുകൂലമായി ഇവിടെ വോട്ടുചെയ്തത്.ബ്രിട്ടന്റെ മൂന്നില്‍ ഒരുഭാഗവും സ്‌കോട്ട്‌ലന്റിലാണ്. മൊത്തം ആവശ്യത്തിന്റെ 67 ശതമാനം എണ്ണയും 53 ശതമാനം പ്രകൃതിവാതകവും ഖനനം ചെയ്യപ്പെടുന്നത് സ്‌കോട്ടലന്റിലാണ്. 1707 ലാണ് സ്‌കോട്ട്‌ലന്റും ഇംഗ്ലണ്ടും ലയിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപീകൃതമായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News