Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:32 am

Menu

Published on July 15, 2015 at 4:43 pm

സ്ത്രീകളുടെ ലൈംഗീക പീഡനം; വെയ്റ്റര്‍മാര്‍ പാവാട ഉപേക്ഷിച്ചു

scottish-waiters-stop-wearing-kilts-due-to-constant-groping-by-women

സ്‌കോട്‌ലന്റിലെ ‘ഹൂട്ടാനാനി’ എന്ന പബ്ബിലെ വെയ്റ്റര്‍മാര്‍ പരമ്പതാഗത വസ്ത്രമായ പാവാട ധരിച്ച് ബിയര്‍ വിളമ്പാന്‍ ഇനി എത്തില്ല. ഇതിനുളള കാരണമാണ് ഏറ്റവും വിചിത്രം. പബ്ബിലെത്തുന്ന സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കുന്നതിനാലാണ് ഈ പുരുഷകേസരികള്‍ നാടന്‍ വസ്ത്രം ഒഴിവാക്കാന്‍ തീരുമാനിച്ചത്. മൂട്ടോളമെത്തുന്ന ഇറക്കം കുറഞ്ഞപാവാട പോലെയുളള വസ്ത്രവും ചിത്രപ്പണികളുളള കമ്പിളിയുടുപ്പുമാണ് നാടന്‍ മട്ടിനു വേണ്ടി ഹൂട്ടാണിയിലെ വെയ്റ്റര്‍മാര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, മദ്യപിച്ചിരിക്കുന്ന സ്ത്രീകള്‍ യഥാര്‍ത്ഥ സ്‌കോട്ടുകളാണോ എന്ന് പരിശോധിക്കുന്നത് ഇവരില്‍ അരക്ഷിതബോധം വളര്‍ത്തി. ആഴ്ചാവസാനങ്ങളിലും മറ്റും കൂട്ടത്തോടെയെത്തുന്ന സ്ത്രീകളാണ് വെയ്റ്റര്‍മാരെ പീഡിപ്പിക്കുന്നത്. ഇവര്‍ വെയ്റ്റര്‍മാര്‍ അടുത്തെത്തുമ്പോള്‍ ശരീരഭാഗങ്ങളില്‍ മോശമായി സ്പര്‍ശിക്കുന്നതും തുണിയുടെ സ്ഥാനം മാറ്റാന്‍ ശ്രമിക്കുന്നതും നിത്യസംഭവമായി മാറിയതോടെയാണ് യൂണിഫോമില്‍ മാറ്റംവരുത്താന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതമായത്.ചിലപ്പോൾ കയില്‍ നിറയെ ഗ്ലാസുകളുമായി പോകുമ്പോഴായിരിക്കും സ്ത്രീകളുടെ പീഡനം. മറ്റു ചിലപ്പോള്‍ ഓര്‍ഡറുകള്‍ തിരക്കിട്ട് കൈകാര്യം ചെയ്യുമ്പോഴായിരിക്കും സ്ത്രീകളുടെ വിളയാട്ടമെന്നും വെയ്റ്റര്‍മാര്‍ കുറ്റപ്പെടുത്തുന്നു.

Loading...

Leave a Reply

Your email address will not be published.

More News