Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 1:40 pm

Menu

Published on February 14, 2014 at 1:34 pm

കേരളം സ്‌ക്രബ് ടൈഫസ് രോഗ ഭീതിയിൽ; 48പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു;2 മരണം

scrub-typhus-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌ക്രബ് ടൈഫസ് രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഒന്നരമാസത്തിനുള്ളില്‍ തന്നെ 48 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട് . എലികളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴിയാണ് രോഗം പടരുന്നത്.എലികളുടെ ശരീരത്തിലെ ചെള്ളിന്റെ ലാര്‍വ എലിയുടെ ശരീരത്തില്‍ നിന്നോ കുറ്റിച്ചെടികളുടെ ഇലകളില്‍ നിന്നോ മനുഷ്യനിലേക്കെത്താനിടയായാല്‍ രോഗമുണ്ടാകും.മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരില്ല. പെട്ടെന്നുള്ള പനി, വിറയല്‍, തലവേദന, ശരീരവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ലാര്‍വയുടെ കടിയേറ്റ ഭാഗത്ത് ചൊറിച്ചിലുണ്ടാകും. ഒപ്പം സിഗരറ്റ് കൊണ്ട് പൊള്ളിയതുപോലുള്ള പാടും. തൊലിപ്പുറത്ത് ചുവന്ന പാടുകളും തടിപ്പുകളും രൂപപ്പെടും. സ്‌ക്രബ് ടൈഫസ് രോഗം ചികില്‍സിച്ചുഭേദമാക്കാവുന്നതാണ്. കൃത്യമായ മരുന്നുകളുമുണ്ട്. എന്നാല്‍ ചികില്‍സ നല്‍കിയില്ലെങ്കില്‍ വൃക്കകകളേയും കരളിനേയും ബാധിക്കുന്ന രോഗം രോഗിയുടെ ജീവനെടുക്കുംപന്ത്രണ്ട് വര്‍ഷങ്ങളായി രോഗം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒന്നരമാസം കൊണ്ട് 48പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News