Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:57 pm

Menu

Published on April 9, 2014 at 10:49 am

ലോക്‌സഭാ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

second-phase-of-lok-sabha-elections-begins

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അരുണാചല്‍ പ്രദേശ്, മണിപ്പുര്‍ , മേഘാലയ, നാഗാലന്‍ഡ് എന്നിവിടങ്ങളിലെ ആറു സീറ്റുകളിലേയ്ക്കാണ് വോട്ടിങ് നടക്കുന്നത്.അരുണാചലിലെ അരുണാചല്‍ വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ്, മണിപ്പുരിലെ ഔട്ടര്‍ മണിപ്പുര്‍ , മേഘാലയയിലെ ഷില്ലോങ്, തുറ, നാഗാന്‍ഡിലെ ഏക സീറ്റായ നാഗാലന്‍ഡ് എന്നിവിടങ്ങളില്‍ കാലത്ത് ഏഴു മണിക്ക് തന്നെ പോളിങ് ആരംഭിച്ചു. ഇതിനോടൊപ്പം വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മിസോറമിലെ ഏക സീറ്റിലെ തിരഞ്ഞെടുപ്പ് 72 മണിക്കൂര്‍ ബന്ദിനെ തുടര്‍ന്ന് ഏപ്രില്‍ പതിനൊന്നിലേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയം മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ. സാംങ്മ മത്സരിക്കുന്ന മേഘാലയയിലെ തുറയാണ്. മകളും കേന്ദ്രമന്ത്രിയുമായ അഗത സാംങ്മയുടെ സിറ്റിങ് സീറ്റായ തുറയില്‍ എന്‍ .പി.പി. സ്ഥാനാര്‍ഥിയായാണ് സാംങ്മ ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ ഡാരില്‍ വില്ല്യം ചേരന്‍ മോമിനാണ് സാംങ്മയുടെ എതിരാളി. സാംങ്മ തുടര്‍ച്ചയായി ഒന്‍പത് തവണ വിജയിച്ച മണ്ഡലമാണിത്. കിഴക്കന്‍ മേഘാലയയില്‍ നിരോധിക്കപ്പെട്ട ഹൈന്യുത്രെപ് നാഷണല്‍ ലിബറേഷന്‍ കൗണ്‍സില്‍ (എച്ച്.എന്‍ .എല്‍ .സി) എന്ന സംഘടന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. നാഗാലന്‍ഡിലെ ഏക സീറ്റില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാര്‍ഥിയായ മുഖ്യമന്ത്രി നെയ്ഫ്യു റിയോയും കോണ്‍ഗ്രസിന്റെ കെ.വി.പുസയും തമ്മിലാണ് മത്സരം. 11,79,881 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. വിസെന്റ് എച്ച് പാല, പോള്‍ ലിങ്‌ദോ, ഷിബുന്‍ ലിങ്‌ദോ, പി.ബി. എം. ബസായിവ്‌മോയ്റ്റ് എന്നിവരാണ് മേഘാലയയില്‍ നിന്ന് ജനവിധി തേടുന്ന പ്രമുഖര്‍.രണ്ടാംഘട്ടത്തില്‍ 11,79,881 വോട്ടര്‍മാരാണുള്ളത്. 511 പോളിംഗ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭീകരവാദ ഭീഷണിയുള്ളതിനാല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News