Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 6:02 am

Menu

Published on May 24, 2017 at 2:17 pm

ചിരിക്കുന്ന ബുദ്ധനു പിന്നിലെ രഹസ്യങ്ങള്‍

secretes-behind-laughing-buddha

ലോകത്തിലെ എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി ലോകത്തെവിടെ ചെന്നാലും ചിരിയോടെ നമ്മെ സ്വാഗതം ചെയ്യുന്ന ബുദ്ധഭിക്ഷുവിന്റെ രൂപമാണ് ചിരിയ്ക്കുന്ന ബുദ്ധന്‍ അഥവാ ലാഫിങ് ബുദ്ധ. ഏവരിലും ഊര്‍ജ്ജസ്വലതയും, ആഹ്ലാദവും നിറയ്ക്കുന്ന കുടവയറനായ ചിരിയ്ക്കുന്ന ബുദ്ധന്‍ നിറവിന്റെ പര്യായമായാണ് അറിയപ്പെടുന്നത്.

ലാഫിങ് ബുദ്ധ പല തരത്തിലുള്ളതുണ്ട്. ഓരോന്നും ഒരോ സൗഭാഗ്യത്തേയാണ് പ്രതിനിധീകരിയ്ക്കുന്നതും. ചൈനീസ് പ്രാചീന ശാസ്ത്രമായ ഫെങ്ഷുയി വഴി സൗഭാഗ്യത്തിനായി പലരും അനുവര്‍ത്തിയ്ക്കാറുള്ള ഒന്നാണ് ദേശങ്ങള്‍ക്കതീതമായ ഈ രൂപം.

ഒരു കുഞ്ഞിനെപ്പോലെ നിഷ്‌കളങ്കമായ ചിരിയോടെ മനുഷ്യന് ഭാഗ്യം കൊണ്ടുവരുന്ന ഈ ബുദ്ധഭിക്ഷു ഐശ്വര്യവും, നന്മയും, സമാധാനവും, സന്തോഷവും പ്രധാനം ചെയ്യുന്നു. മനുഷ്യത്വവും, സ്‌നേഹവും, ഊഷ്മള ബന്ധങ്ങളും സമ്മാനിക്കുന്ന ചിരിക്കുന്ന ബുദ്ധന്‍ ഈ ലോകത്തെ ഏറ്റവും വലിയ സന്തോഷവാനാണെന്നും, ഈ മൂര്‍ത്തിയെ ഉപാസിക്കുന്നവര്‍ പൊതുവേ സന്മനസിന്റെ ഉടമയായിരിക്കുമെന്നും ചൈന, ജപ്പാന്‍ ഉള്‍പ്പെടെയുള്ള ഏഷ്യക്കാര്‍ വിശ്വസിക്കുന്നു.

മിക്കവാറും പേര്‍ ഈ രൂപം ഉപയോഗിക്കാറുണ്ട്. കുട്ടികള്‍ക്കൊപ്പം കളിയ്ക്കുന്ന ലാഫിങ് ബുദ്ധയുണ്ട്. ഇത് സൂചിപ്പിയ്ക്കുന്നത് സ്വര്‍ഗത്തില്‍ നിന്നുള്ള സൗഭാഗ്യമെന്നതാണ്. സൗഭാഗ്യവും പോസിറ്റീവ് എനര്‍ജിയുമാണ് ഫലം.

ബൗളിനോടു കൂടിയുള്ള ലാഫിങ് ബുദ്ധ ദ്രവ്യഭാഗ്യവും ആത്മീയജ്ഞാനവും സൂചിപ്പിക്കുന്ന ഒന്നാണ്. അതുപോലെ ഫാന്‍ സഹിതമുള്ള ലാഫിങ് ബുദ്ധയുണ്ട്. ഇത് സന്തോഷത്തെ സൂചിപ്പിയ്ക്കുന്നു. ഫാന്‍ വീശി ബുദ്ധ പ്രശ്നങ്ങള്‍ അകറ്റുമെന്ന സൂചനയാണ് നല്‍കുന്നത്.

സഞ്ചി സഹിതമുള്ള ലാഫിങ് ബുദ്ധയുമുണ്ട്. ഇതിന്റെ ഒരു വിശദീകരണം ആളുകളുടെ സങ്കടങ്ങള്‍ ചിരിക്കും ബുദ്ധന്‍ സഞ്ചിയില്‍ ശേഖരിച്ച് ആളുകള്‍ക്കു സന്തോഷം നല്‍കുന്നുവെന്നാണ്. ഇത് പണത്തിന്റെ സൂചനയായും കണക്കാക്കപ്പെടുന്നുണ്ട്.

ബാഗില്‍ സ്വര്‍ണവുമായുള്ള ബുദ്ധ ഐശ്വര്യത്തിന്റെ സൂചനയാണ്. വലതു തോളില്‍ ബാഗും ഇടതു തോളില്‍ ഫാനുമായുള്ള ബുദ്ധ യാത്രകളില്‍ സംരക്ഷണം നല്‍കുമെന്നാണ് വിശ്വാസം. സ്വര്‍ണക്കട്ടി കയ്യില്‍ പിടിച്ചിരിയ്ക്കുന്ന ലാഫിങ് ബുദ്ധ പണവും സൗഭാഗ്യവുമാണ് സൂചിപ്പിക്കുന്നത്.

ഇരിയ്ക്കുന്ന ബുദ്ധന്‍ സ്നേഹത്തേയും ബാലന്‍സ് ചെയ്ത ചിന്തകളുടേയും പ്രതിബിംബമാണ്. നില്‍ക്കുന്ന ബുദ്ധന്‍ പണവും സന്തോഷവും സൂചിപ്പിക്കുന്നു.

വലിയ ഭാണ്ഡക്കെട്ടും സമ്മാനപ്പൊതികളുമായി വലിയ കുടവയറുള്ള ഈ ബുദ്ധഭിക്ഷുവിന് ഹൈന്ദവ പുരാണങ്ങളിലെ കുബേരനുമായി പരിമിതികളില്ലാത്ത സാമ്യമാണുള്ളത്. അതുകൊണ്ട് തന്നെ ചിരിക്കുന്ന ബുദ്ധനെ സമ്പത്തിന്റെ മൂര്‍ത്തിയായി ഭാരതീയരും വിശ്വാസമര്‍പ്പിക്കുന്നു.

ദുരിതങ്ങളെ ദൂരീകരിച്ച് ഐശ്വര്യങ്ങളും സമ്പത്തുമായി കടന്നുവരുന്ന ബുദ്ധന്‍, ആഗ്രഹപൂര്‍ത്തീകരണങ്ങളുടെ അത്ഭുതമൂര്‍ത്തിയായാണ് അറിയപ്പെടുന്നത്. മൈത്രേയന്‍, മണി ബുദ്ധന്‍ എന്നീ വിളിപ്പേരുകളുള്ള ഈ ദിവ്യമൂര്‍ത്തി വിവിധരൂപങ്ങളില്‍ കാണപ്പെടുന്നു.

സ്വര്‍ണക്കട്ടയും, കൂനന്‍ ഭാണ്ഡവും, ജീവന വൃക്ഷവും പേറിവരുന്ന ബുദ്ധന്‍, പ്രാര്‍ത്ഥനാമണികള്‍, വൗ ലു (അമൃതം നിറച്ച ചുരയ്ക്കാ പാത്രം), ശിശുക്കള്‍, റൂ ഈ (ജീവിതഭാരങ്ങളെ ലഘൂകരിക്കാന്‍ പ്രാപ്തിയുള്ള മാന്ത്രിക വീണ), കൈ വിശറി, കുട, സ്വര്‍ണ കുംഭം, പീചു പഴം എന്നിവ ധരിച്ച ബുദ്ധന്‍ അങ്ങനെ വ്യത്യസ്തങ്ങളായ രൂപങ്ങള്‍ വ്യത്യസ്തമായ നേട്ടങ്ങള്‍ക്കായി പ്രതിഷ്ഠിച്ച് ഉപാസിക്കുന്നു.

സമ്പത്ത് വര്‍ഷിക്കുന്ന മുത്തവളയുടെ മുതുകിലേറി വരുന്ന ബുദ്ധന്‍ സമ്മാനിക്കുന്നത് പരിധിയില്ലാത്ത അഭിവൃദ്ധിയും, സമ്പത്തുമാണെങ്കില്‍, വ്യാളിമേല്‍ സഞ്ചരിക്കുന്ന ബുദ്ധന്‍ നമുക്കായി സമ്മാനിക്കുന്നത് ദീര്‍ഘായുസും, ദുര്‍ഘടങ്ങളെ അതിജീവിക്കാനുള്ള സുരക്ഷാകവചവും, അനന്തമായ വിജ്ഞാനദാനവുമാണ്.

വ്യാളീമുഖനായ ആമപ്പുറത്ത് കുടവയറുമായെത്തുന്ന ബുദ്ധന്‍ നമ്മളെ ആകര്‍ഷക വ്യക്തിത്വത്തിന്റെ ഉടമയാക്കുമെന്നും, തടസങ്ങളെ ദൂരീകരിക്കുമെന്നും, കുടുംബാംഗങ്ങളെ തങ്ങളോട് ആകര്‍ഷിപ്പിച്ചു നിര്‍ത്തുമെന്നും കരുതപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News