Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ആമിര്‍ഖാനെതിരെ രാജ്യദ്രോഹത്തിന് കേസ്. കാൺപൂർ കോടതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അസഹിഷ്ണുതയെ കുറിച്ച് താരം നടത്തിയ വിവാദ പ്രസ്ഥാവനയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് ഡിസംബര്‍ ഒന്നിന് പരിഗണിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 124എ (രാജ്യദ്രോഹം), 153എ (മതത്തിന്റെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉളവാക്കല്‍), 153ബി (ദോഷാരോപണം), 505 (പൊതു സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന പ്രസ്താവനകള്‍) എന്നിവ ചുമത്തിയാണ് ആമിര്‍ഖാനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ എക്‌സപ്രസ് സംഘടിപ്പിച്ച ഗോയങ്കാ മാധ്യമ അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ചാണ് ആമിര്‍ ഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്ത് വ്യാപകമാകുന്ന അസഹിഷ്ണുതയുടെ പേരില്‍ നാടുവിടേണ്ടി വരുമോയെന്ന് ഭാര്യ കിരണ്‍ ആശങ്ക പ്രകടിപ്പിച്ചെന്നായിരുന്നു താരത്തിന്റെ പ്രസ്താവന.
Leave a Reply