Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 2:54 pm

Menu

Published on January 27, 2015 at 3:27 pm

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതിനായി ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ മൂന്നു വിദ്യാർത്ഥികൾ മരിച്ചു

selfie-in-front-of-running-train-costs-three-college-goers-their-life

ആഗ്ര: ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതിനായി ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ മൂന്നു വിദ്യാർത്ഥികൾ അതേ ട്രെയിന്‍ തട്ടി മരിച്ചു.മതുര റെയിൽവേ സ്‌റ്റേഷന് സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. മൊറാദാബാദ് സ്വദേശി യാക്കൂബ്, ഫരീദാബാദ് സ്വദേശി ഇക്ബാൽ, ന്യൂഡൽഹി സ്വദേശി അഫ്‌സൽ എന്നിവരാണ് മരിച്ചത്.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു കോളേജ് വിദ്യാര്‍ത്ഥികള്‍. ഇതിനിടെ സെല്‍ഫിയെടുക്കാന്‍ ഓടുന്ന ട്രെയിനിന് മുന്നില്‍നിന്ന് സെല്‍ഫി പകര്‍ത്താനുള്ള ശ്രമം മരണത്തില്‍ കലാശിക്കുകയായിരുന്നു.കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ ട്രെയിന്‍ വരുന്നത് കണ്ട് സെല്‍ഫി എടുക്കാന്‍ ട്രെയിന്‍ പാളത്തിലേക്ക് ഓടിച്ചെല്ലുകയായിരുന്നു.ട്രെയിന്‍ ഏറ്റവും അടുത്ത് എത്തുമ്പോള്‍ സെല്‍ഫി പകര്‍ത്താനായിരുന്നു ശ്രമം. എന്നാല്‍ യുവാക്കളുടെ കണ്‍ക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് ട്രെയില്‍ വന്നിടിക്കുകയായിരുന്നു. ട്രെയിന്‍ അടുത്തെത്തിയപ്പോഴേക്കും സംഘത്തിലെ ഒരുവനായ അനീഷ് എന്ന യുവാവിന് മാത്രമാണ് രക്ഷപെടാന്‍ ആയത്. ഇയാളും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലുണ്ടായിരുന്നെങ്കിലും ട്രെയിന്‍ വന്നപ്പോഴേക്കും ചാടി രക്ഷപ്പെടുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News