Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 8:45 pm

Menu

Published on November 26, 2015 at 4:27 pm

ആമിർഖാനെ അടിക്കുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ശിവസേന

sena-leader-offers-rs-1-lakh-to-slap-aami

മുംബൈ : ആമിർഖാന്‍റെ അസഹിഷ്ണുത വിവാദം അവസാനിക്കുന്നില്ല. ബിജെപി നേതാക്കള്‍ ആമിറിനെതിരെ രംഗത്തുവന്നതിന് പുറമേയാണ് ശിവസേനയും പ്രതിഷേധിച്ചെത്തിയിരിക്കുന്നത്.ആമിറിന്റെ അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് വാഗ്ദാനം.പ്രതിഷേധം മൂലം കുടുംബത്തെ മുംബൈയില്‍ നിന്ന് മാറ്റിയിരിക്കുകയാണ് താരം.ആമിര്‍ താമസിക്കുന്ന എംബിസി റാഡിഗണ്‍ ബ്ലൂ ഹോട്ടലിന് പുറത്ത് ശിവസേന പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.പുതിയ ചിത്രമായ ദങ്കലിനു വേണ്ടിയാണ് ആമിര്‍ ലുധിയാനയിലെത്തിയത്.ഇവിടത്തെ പ്രതിഷേധത്തിനിടെയാണ് ഒരു ലക്ഷം രൂപ അടിക്കുന്നവര്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത് . ആമിറിനെ അടിക്കാന്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അവസരം നല്‍കുകയാണ്.ആമിറിനെ ലുധിയാനയില്‍ വച്ച് അടിക്കുന്ന ധീരന്മാര്‍ക്ക് ഒരടിയ്ക്ക് ഒരു ലക്ഷമെന്ന നിലയില്‍ പാരിതോഷികം നല്‍കുമെന്നുമാണ് പ്രഖ്യാപനം.ശിവസേനയുടെ പ്രതിഷേധം മൂലം ആമിറിന്റെ സുരക്ഷ ശക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News