Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:32 am

Menu

Published on December 5, 2013 at 11:29 am

വിപണിയിൽ മുന്നേറ്റം;സെന്‍സെക്‌സ് 350 പോയന്റ് ഉയര്‍ന്നു

sensex-regains-21000-mark-soars-439-pts-in-early-trade

മുംബൈ:അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഓഹരി വിപണിക്ക് ആവേശം പകര്‍ന്നു.സെന്‍സെക്‌സ് രാവിലെ 9.45ന് 352.01 പോയന്റിന്റെ നേട്ടവുമായി 21,060.72ലാണ്.നിഫ്റ്റി 107.30 പോയന്റ് ഉയര്‍ന്ന് 6,268.25ലും.ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും വര്‍ധനയുണ്ടായി.61.76 എന്ന നിലയില്‍ ആണ് ഇപ്പോഴത്തെ രൂപയുടെ മൂല്യം.ബാങ്കിങ്,മൂലധന സാമഗ്രി,റിയല്‍ എസ്റ്റേറ്റ് മേഖലകളാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നത്.സെന്‍സെക്സ് അധിഷ്ഠിത ഓഹരികളില്‍ സണ്‍ ഫാര്‍മ ഒഴികെ 29 ഓഹരികളുടേയും വില ഉയര്‍ന്നു.ഐസിഐസിഐ ബാങ്ക്,എച്ച്ഡിഎഫ്സി ബാങ്ക്,എല്‍ ആന്‍ഡ് ടി,എസ്ബിഐ,ഭെല്‍ എന്നീ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം തുടരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News