Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:57 am

Menu

Published on December 9, 2013 at 11:23 am

ഓഹരിവിപണി സര്‍വകാല റെക്കോഡില്‍

sensex-regains-21k-mark-soars-439-points-in-early-trade

മുംബൈ:നാല് സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ ആവേശത്തില്‍ ഓഹരിവിപണിയിൽ വന്‍ കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ മുംബൈ സൂചിക സെന്‍സെക്സ് 420.14 പോയന്‍റ് ഉയര്‍ന്ന് 21,416.67ല്‍ എത്തി. ദേശീയ സൂചിക നിഫ്റ്റി 155.10 പോയന്‍റ് ഉയര്‍ന്ന് 6,415ലാണ് വ്യാപാരം നടക്കുന്നത്.നവംബര്‍ മൂന്നിന് രേഖപ്പെടുത്തിയ ഉയര്‍ന്ന നിലയായ 21,321.53 പോയന്‍റ് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വിപണി മറികടന്നു.2008 ജനുവരിയിലെ 6,357 പോയന്‍റ് എന്ന റെക്കോഡ് ആണ് നിഫ്റ്റി തിരുത്തിയത്.വിപണിയിലുണ്ടായ മാറ്റം രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചു. 60.84 രൂപയാണ് ഡോളറിനെതിരായ വിനിമയ നിരക്ക്.നാലു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33