Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 11:15 am

Menu

Published on November 23, 2015 at 2:53 pm

കശ്മീരിൽ ഹെലികോപ്റ്റർ തകർന്ന് ഏഴു മരണം

seven-dead-in-helicopter-crash-near-katra-in-jammu-and-kashmir

ജമ്മു: ജമ്മു  കശ്മീരിലെ കത്രയിൽ ഹെലികോപ്റ്റർ തകർന്ന് ഏഴുപേർ മരിച്ചു.വൈഷ്ണോ ദോവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ഹിമാലയൻ ഹെലി സർവ്വീസിന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരിൽ  പൈലറ്റും  ഉൾപ്പെടുന്നു.തകർന്നു വീണ ഹെലികോപ്റ്ററിന് തീപിടിച്ചതായാണ് വിവരം. പറന്നുയർന്ന് എട്ടുമിനിട്ടിനുള്ളിൽ ഹെലികോപ്റ്റർ തകരുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ തകർന്നതെന്നാണ് വിവരം.രാവിലെ മുതൽ കനത്ത മഞ്ഞാണ് ഇവിടെ. കനത്ത മഞ്ഞിനെ തുടർന്ന് രാവിലെ വിമാനങ്ങൾ ഇറക്കാൻ കഴിഞ്ഞിരുന്നില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News