Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2025 8:27 pm

Menu

Published on November 14, 2013 at 10:29 am

കര്‍ണാടകയില്‍ ബസിനു തീപിടിച്ച് ഏഴു മരണം

seven-killed-in-karnataka-bus-fire

ഹവേരി:കര്‍ണാടകയില്‍ ബസിനു തീപിടിച്ച് ഏഴു പേര്‍ മരിച്ചു.40 പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.ടക്കന്‍ കര്‍ണാടകയിലെ ഹവേരിയിലാണ് അപകടമുണ്ടായത്.ബംഗലൂരുവില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട നാഷണല്‍ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.ഡിവൈഡറിലിടിച്ച് ബസിന്റെ ഡീസല്‍ ടാങ്കിന് തീ പിടിക്കുകയായിരുന്നു.52 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഹവേരി എസ്.പി സതീഷ് കുമാര്‍ അറിയിച്ചു.ഗുരുതരമായി പരിക്കേറ്റവരെ ഹൂബ്ലിയിലെ കിംസ് ആസ്പത്രിയിലും മറ്റുള്ളവരെ ഹവേരി ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.അപകടമുണ്ടായുടന്‍ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. ബസിന്റെ സൈഡ് ഗ്ലാസുകള്‍ തകര്‍ത്താണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ വോള്‍വോ അപകടമാണിത്.രണ്ടാഴ്ച മുന്‍പ് ബംഗലൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട മറ്റൊരു വോള്‍വോ ബസ് ആന്ധ്രാപ്രദേശിലെ ബഹാബൂബ്‌നഗറില്‍ മീഡിയനില്‍ ഇടിച്ച് തീപിടിച്ച് 45 പേര്‍ വെന്തു മരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News