Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 11:08 pm

Menu

Published on April 30, 2014 at 11:05 am

ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

seventh-stage-of-lok-sabha-election-bigins

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പിൻറെ ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 1295 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.വൈകീട്ട് 6 മണി വരെയാണ് പോളിംഗ് നടക്കുക.ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി, ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്, മുന്‍ അധ്യക്ഷന്‍ ഡോ. മുരളി മനോഹര്‍ ജോഷി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഡോ. ഫറൂഖ് അബ്ദുല്ല, ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ് ലി, ഉമാഭാരതി, ജെ.ഡി.യു നേതാവ് ശരദ് യാദവ്, കേന്ദ്രമന്ത്രി അംബിക സോണി എന്നീ പ്രമുഖർ ഇന്ന് ജനവിധി തേടുന്നു.മേയ് ഏഴ്, 12 തീയതികളിലായി 105 മണ്ഡലങ്ങളില്‍ക്കൂടി വോട്ടെടുപ്പു നടന്നു കഴിഞ്ഞാൽ ലോക്‌സഭയിലെ 543ല്‍ 438 മണ്ഡലങ്ങളിലെ വോട്ടെടുപ്പു പൂര്‍ത്തിയാകും.

Loading...

Leave a Reply

Your email address will not be published.

More News