Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 29, 2026 12:41 am

Menu

Published on October 23, 2016 at 11:05 am

തൊടുപുഴയിൽ സിനിമ നടി ഉള്‍പ്പെട്ട അഞ്ചംഗ പെണ്‍വാണിഭ സംഘം പോലീസ് പിടിയില്‍

sex-racket-busted-in-muvattupuzha

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കദളിക്കാട്ട് സിനിമ നടി ഉള്‍പ്പെട്ട അഞ്ചംഗ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ മുളപ്പുറം സ്വദേശികളായ അജീബ്, ജിത്ത്, പാറപ്പുഴ സ്വദേശി ബാബു, ഇടനിലക്കാരന്‍ തെക്കുംഭാഗം സ്വദേശി മോഹനന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.നടിയുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.ഓണ്‍ലൈന്‍ വഴിയാണ് സംഘത്തിന്റെ ഇടപാടുകളെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിപ്പേര്‍ സംഘത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.അടുത്തകാലത്തായി ഈ വീട്ടിലും പരിസരത്തുമായി അപരിചിതരുടെ സാന്നിധ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പരിസരത്ത് രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പോലീസിനെയും വിവരം അറിയിച്ചിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് രണ്ടു കാറുകളും ബൈക്കും ഗര്‍ഭനിരോധ ഉറകളും പിടിച്ചെടുത്തിട്ടുണ്ട്.

ഓണ്‍ലൈനില്‍ ആണ് മിക്കഇടപാടുകളും.പെണ്‍കുട്ടികളെ ടച്ചിംഗ്‌സ് എന്നാണ് ഇവര്‍ വിളിക്കുന്നത്. ടച്ചിംഗ്‌സ് കൂടുതലോ കുറവോ എന്നാണ് ചോദ്യം. റേറ്റ് കൂടിയര്‍ കൂടുതല്‍ സൗന്ദര്യമുള്ള കുട്ടികള്‍. സിനിമാ നടിയെങ്കില്‍ ടൂ സ്‌പൈസി. മൊത്തം സമയം ഒരു മണിക്കൂര്‍. കേരളത്തിന് പുറത്തും കണ്ണികളുള്ള സംഘം തൊടുപുഴയിലെ വീട് ഇടത്താവളമായിട്ടാണ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

തൊടുപുഴക്ക് സമീപം തെക്കേമലയില്‍ സംസ്ഥാന പാതയോരത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്ക് നിരവധി വാഹനങ്ങള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ വീട്. ഇടപാടുകാരെത്തിയെന്ന് വ്യക്തമായതോടെ ഇന്ന് ഉച്ചക്ക് മൂവാറ്റുപുഴ സി.ഐയുടെ നേതൃത്വത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇടനിലക്കാരനായ മോഹനന്റെ ഭാര്യക്കും ഇടപാടില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മോഹനന്റെ കൈവശം കണ്ടെടുത്ത ഡയറിയില്‍നിന്ന് 20ലേറെ പെണ്‍കുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു.

നേരത്തെ മൂവാറ്റുപുഴക്ക് സമീപം വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവര്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇടപാടുകളെന്നും സംശയിക്കുന്നു. ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിപ്പേര്‍ സംഘത്തിന്റെ ഭാഗമായുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് വന്‍ റാക്കറ്റാണെന്നും പൊലീസ് സൂചിപ്പിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News