Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:23 am

Menu

Published on December 30, 2013 at 2:20 pm

സിനിമാ നിര്‍മ്മാണത്തിന്റെ മറവിൽ പെണ്‍വാണിഭസംഘം;സിനിമാ ലോകത്തെ പ്രമുഖര്‍ കുടുങ്ങിയേക്കും

sex-racket-case-in-kochi

കൊച്ചി:സിനിമ നിർമ്മാണത്തിന്റെ മറവിൽ പെണ്‍വാണിഭ സംഘം സംസ്ഥാനത്ത് സജീവമായതായി റിപ്പോർട്ട്.നല്ല സാമ്പത്തികമുള്ള വീടുകളിലെ ആണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ വിലസുന്നത്. 50 ലക്ഷം രൂപ നല്‍കിയാല്‍ സിനിമയില്‍ നായകനാക്കാമെന്നും കൂടാതെ നിരവധി പെണ്‍കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കാമെന്നുമാണ് ഇത്തരം യുവാക്കള്‍ക്ക് നല്‍കുന്ന വാഗ്ദാനം. ഇത്തരത്തില്‍ ചില പെണ്‍കുട്ടികളുടെ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 50 ലക്ഷം രൂപ മുടക്കിയാല്‍ സിനിമയിലെ നായികയെയും മറ്റ് 5 പെണ്‍കുട്ടികളെയും നിര്‍മ്മാതാവിനും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാമെന്നുമാണ് ഇത്തരം സംഘത്തിന്റെ വാഗ്ദാനം. സിനിമാ നിര്‍മ്മാതാക്കളാവാന്‍ താല്പര്യമുണ്ടെന്ന വ്യാജേന എത്തിയ വാര്‍ത്താ സംഘമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. പല സിനിമാ സെറ്റിലും പെണ്‍കുട്ടികളെ എത്തിക്കുന്ന പെണ്‍വാണിഭ സംഘം സജീവമാണ്. ചെറിയ ചെറിയ റോളുകളില്‍ പ്രത്യക്ഷപ്പെടാന്‍ പോലും പെണ്‍കുട്ടികള്‍ക്ക് സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കേണ്ട ഗതികേടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News