Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുന്‍ ഗതാഗത മന്ത്രി ജോസ് തെറ്റയിലിനും മകനുമെതിരെ ലൈംഗികാരോപണവുമായി അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കി, ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി ആലുവ റൂറല്‍ എസ് പിക്കാണ് പരാതി നല്‍കിയത്. മാതൃഭൂമി ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. എം.എല്‍.എയുടെ മകനും ജോസ് തെറ്റയില്‍ എം.എല്‍.എയും തന്നെ പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഉച്ചക്ക് രണ്ടുമണിയോടെയാണ് പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജോസ് തെറ്റയില്‍ എം.എല്‍.എക്കും മകനുമെതിരെ കേസെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ജോസ് തെറ്റയിലും മകനും തന്നെ പീഡിപ്പിക്കുകയാണെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ജോസ് തെറ്റയിലും മകനും ലൈംഗികമായി ദുരുപയേഗം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഈ തെളിവുകള്‍ സഹിതമാണ് യുവതി റൂറല്‍ എസ്.പി.യ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.
Leave a Reply