Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 2:06 pm

Menu

Published on October 11, 2017 at 2:28 pm

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗകുറ്റമെന്ന് സുപ്രീം കോടതി

sex-with-minor-wife-is-rape-says-supreme-court

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കാമെന്ന് സുപ്രീം കോടതി.

വിവാഹപ്രായം 18 വയസായിരിക്കെ ഇതില്‍ താഴെയുള്ള കുട്ടികളെ വിവാഹം കഴിച്ച് ലൈംഗികബന്ധം പുലര്‍ത്തുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് സൂപ്രിം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ 15നും 18 നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥ അസാധുവായി. രംണ്ടംഗ ബെഞ്ചിന്റെതാണ് നിരീക്ഷണം.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി (പെണ്‍കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. എന്നാല്‍ 15നും 18 നും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈ വ്യവസ്ഥ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.

പതിനെട്ടു വയസ്സില്‍ താഴെയുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഭാര്യക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവിനെതിരെ കേസ് നല്‍കാം. ഇന്‍ഡിപെന്‍ഡന്റ് തോട്ട് എന്ന സന്നദ്ധ സംഘടനയാണ് 18 വയസ്സില്‍ താഴെയുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 14, 15, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ് വ്യവസ്ഥയെന്നും ഇന്‍ഡിപെന്‍ഡന്റ് തോട്ട് കോടതിയില്‍ പറഞ്ഞു. ഈ കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, വിവാഹബന്ധത്തിലെ ബലാത്സംഗ (മാരിറ്റല്‍ റേപ്പ്) വിഷയത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഈ കേസ് പരിഗണിക്കുമ്പോള്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് മറയായി വിവാഹത്തെ കാണാനാകില്ലെന്ന് കോടതി നീരീക്ഷിച്ചിരുന്നു.

15 വയസ്സിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാവില്ലെന്ന നിലപാടാണ് കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. വിവാഹം എന്ന സംവിധാനത്തിന്റെ നിലനില്‍പിനെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രം ഇങ്ങനെ നിലപാട് കൈക്കൊണ്ടത്. വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇത്തരം വിവാഹത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News