Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:47 am

Menu

Published on December 3, 2015 at 9:53 am

ഉമ്മന്‍ ചാണ്ടി സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്ന് ബിജു രാധാകൃഷ്ണന്‍

sexual-allegations-against-kerala-cm-oommen-chandy

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായ് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മീഷനു മുമ്പാകെ മൊഴി നല്കവേയായിരുന്നു ബിജു രാധാകൃഷ്‌ണന്റെ വിവാദമായ വെളിപ്പെടുത്തല്‍.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്. ഭരണത്തിലെ ഉന്നതങ്ങളിലുള്ള ആറ് പേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്നും മൊഴിയിലുള്ളത്.ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും ബിജു കമ്മീഷനു മുമ്പാകെ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ തനിക്കു പോലും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആറു പേരുമൊത്തുള്ള സരിതയുടെ വീഡിയോ തന്റെ കൈയിലുണ്ട്. അഞ്ചു പേരുമൊത്തുള്ള ദൃശ്യങ്ങള്‍ താന്‍ മുഖ്യമന്ത്രിയെ കാണിച്ചിരുന്നു. ആറാമന്‍ മുഖ്യമന്ത്രിയായതിനാല്‍ ആ ദൃശ്യങ്ങള്‍ കാണിച്ചിരുന്നില്ല.
മന്ത്രിമാരായ അനില്‍ കുമാര്‍, ഷിബു ബേബി ജോണ്‍, ഹൈബി ഈഡന്‍ എം എല്‍ എ, ആര്യാടന്‍ ഷൌക്കത്ത്, അനില്‍ കുമാറിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നും ബിജു മൊഴി നല്കിയിട്ടുണ്ട്. പാണക്കാട് ബഷീറലി തങ്ങളുമായും സരിതയ്ക്ക് ബന്ധമുണ്ടെന്നും ബിജു പറഞ്ഞു.കമ്മീഷന് മുന്നില്‍ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാമെന്നും ബിജു രാധാകൃഷ്‌ണന്‍ വ്യക്തമാക്കി. ടീം സോളാറിന്റെ വിവരങ്ങള്‍ ബെന്നി ബഹനാന് അറിയാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബെന്നിയെ വിവരങ്ങള്‍ അറിയിച്ചതെന്നും ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News