Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, യുവ നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ കേസ്.
ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കാതെ വഞ്ചിച്ചെന്നുമാണു പരാതിയില്‍ പറയുന്നത്. കൊച്ചി പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.
നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍ പോള്‍. ന്യൂജനറേഷന്‍ സിനിമകളിലെ ശ്രദ്ധേയ നടനാണ് ശ്രീനാഥ് ഭാസി. ഇവരെ കൂടാതെ സിനിമയിലെ ടെക്‌നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവരാണ് മറ്റ് രണ്ടുപേര്‍.
2016 നവംബര്‍ 16ന് ഹണിബീ ടു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു സംഭവമെന്നു പരാതിയില്‍ പറയുന്നു. യുവ നടി കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണു പരാതി. പ്രതിഫലം നല്‍കിയില്ലെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.
പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. ജീന്‍ പോള്‍ അടക്കമുള്ള കുറ്റാരോപിതരെ ഇന്ന് പൊലീസ് ചോദ്യം ചെയ്‌തേക്കും. ഹണിബീ, ഹണിബീ ടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജീന്‍ പോള്‍.
Leave a Reply