Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on November 23, 2013 at 11:15 am

ഗോവ ചലച്ചിത്രോത്സവ മേളയ്ക്കിടയിലും ലൈംഗികാരോപണം

sexual-harassment-has-hit-the-ongoing-international-film-festival-of-india

പനാജി:തെഹല്‍ക വിവാദത്തിന് തൊട്ടുപിറകെ ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയിലും ലൈംഗികാരോപണം.ഫൈസ്റ്റിവല്‍ പ്രോഗ്രാമറായി ജോലി ചെയ്യുന്ന ജെന്‍എന്‍യു വിദ്യാര്‍ത്ഥിയാണ് വിദ്യാര്‍ഥിനിയാണ് ഐ.എഫ്.എഫ്.ഐ ഡയറക്ടര്‍ ശങ്കര്‍ മോഹന് പരാതി നല്‍കിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനെതിരെയാണ് പരാതി.ഫെസ്റ്റിവല്‍ ഡെപ്യൂരിട്ടി ഡയറക്ടര്‍ തന്നോട് പലതവണ ലൈംഗിക ബന്ധത്തിന് നേരിട്ടല്ലാതെ പ്രേരണ ചെലുത്തിയെന്ന് 25കാരിയായ വിദ്യാര്‍ത്ഥി ഡയറക്ടര്‍ ശങ്കര്‍ മോഹന് നല്‍കിയ പരാതിയില്‍ പറയുന്നു.തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിയമപരമായി കേസെടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.സന്ധ്യകഴിഞ്ഞല്‍ കുറച്ചകലെയുള്ള ഡെപ്യൂരിട്ടി ഡയറക്ടറുടെ കാബിനില്‍ ചെല്ലാനും മദ്യപിക്കാന്‍ കൂട്ടിരിക്കാനും ആവശ്യപ്പെടാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.പലതവണ നിരസിച്ചിട്ടും ഉദ്യോഗസ്ഥന്‍ ആവശ്യം ഉന്നയിച്ചുകൊണ്ടേയിരുന്നതിനാലാണ് പരാതി നല്‍കിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്.ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് മറ്റ് ജീവനക്കാരികളെ ജോലിസമയത്ത് ഒളിഞ്ഞുനോക്കിയതായും പരാതിയില്‍ പറയുന്നു.പരാതി ലഭിച്ചതിന്റെ അടിസ്ഥനാത്തില്‍ മൂന്നംഗം പരാതി പരിഹാര സെല്‍ രൂപീകരിച്ച് അന്വേണം ആരംഭിച്ചതായി ഫെസ്റ്റിവല്‍ വൃത്തങ്ങള്‍ അറയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News